തൊഴിൽ ഗ്രാമം ലക്ഷ്യമിട്ട് വയലാർ
Mail This Article
×
ചേർത്തല ∙ സമ്പൂർണ തൊഴിൽ ഗ്രാമം ലക്ഷ്യമിട്ട് വയലാർ പഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡന്റ് എം.ജി. നായർ ബജറ്റ് അവതരിപ്പിച്ചു. മത്സരപരീക്ഷകൾക്ക് സൗജന്യ പരിശീലനം ഉൾപ്പെടെ നൽകി ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ നൽകുന്ന തരത്തിൽ സമ്പൂർണ തൊഴിൽ ഗ്രാമം പദ്ധതി ലക്ഷ്യമിടുന്നു.
പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ വളർച്ച, കായിക മേഖലയ്ക്കായി സിന്തറ്റിക് സ്‌റ്റേഡിയം, വയലാർ രാമവർമയുടെ പേരിൽസംഗീത അക്കാദമി, കായലോരങ്ങൾ പ്രയോജനപെടുത്തി ബോട്ടിങ് ടൂറിസം, യുവജനങ്ങൾക്കായി ഓപ്പൺ ജിംനേഷ്യം, യോഗാ പരിശീലനവും സ്ത്രീകൾക്ക് കരാട്ടെ പരിശീലനം തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ. പ്രസിഡന്റ് ഓമനാ ബാനർജി അധ്യക്ഷത വഹിച്ചു. യു.ജി. ഉണ്ണി, ഇന്ദിര ജനാർദനൻ, ബീന തങ്കരാജ്, അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.