ഭാരത് അരി റേഷൻകട വഴി വിതരണം ചെയ്യണം: റേഷൻ വ്യാപാരികൾ
Mail This Article
×
ആലപ്പുഴ∙ ഭാരത് അരി കേന്ദ്ര സർക്കാർ പ്രത്യേക ഏജൻസി വഴി വിതരണം ചെയ്യുന്നതു റേഷൻ വ്യാപാരികളെ വഴിയാധാരമാക്കുമെന്നു കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെഎസ്ആർആർഡിഎ) സംസ്ഥാന കമ്മിറ്റി. മുൻഗണന വിഭാഗക്കാർക്കു മാത്രം റേഷൻ നൽകുകയും ഭൂരിപക്ഷം വരുന്ന മുൻഗണനേതര വിഭാഗക്കാർക്കു നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന അരി പോലും കേന്ദ്ര സർക്കാരിന്റെ നയം കാരണം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു. ജനങ്ങൾക്കു കയ്യെത്തും ദൂരത്തുള്ള റേഷൻകടകൾ വഴി വേണം ഭാരത് അരി വിതരണം ചെയ്യാനെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കെഎസ്ആർആർഡിഎ സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. സുരേഷ് കാരേറ്റ്, എൻ. ഷിജീർ, കുറ്റിയിൽ ശ്യാം, ശ്രീകുമാർ തിരുപുറം, സോണി കൈതാരം, കെ.എ.വേണു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.