ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ എഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഡിസംബർ വരെ 1,81,158 പേർക്കു ചലാൻ അയച്ചു. ആകെ 2.49 കോടി രൂപ പിഴയിനത്തിൽ ലഭിച്ചു. എന്നാൽ ചലാൻ അയച്ചതിന്റെ 30% നോട്ടിസുകളിൽ നിന്നു മാത്രമാണു നിലവിൽ പിഴത്തുക ലഭിച്ചത്. ജൂൺ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ദിവസവും ശരാശരി ആയിരത്തിലധികം നിയമലംഘനങ്ങളാണു കണ്ടെത്തുന്നതെങ്കിലും പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷമാണു ചലാൻ അയയ്ക്കുന്നത്. ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിലുള്ള നിയമലംഘനങ്ങളാണു കൂടുതൽ. നീരീക്ഷണ ക്യാമറകളും വാഹന പരിശോധനകളും കൂടിയതോടെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കാനായെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

കൂടുതൽ കായംകുളത്ത്
കായംകുളം താലൂക്കിലാണു കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവിടത്തെ ഒരു ക്യാമറയിൽ മാത്രം ശരാശരി 150 നിയമലംഘനങ്ങൾ ദിവസവും രേഖപ്പെടുത്തുന്നുണ്ട്. ഏറ്റവും കുറവ് ചേർത്തലയിലാണ്.

 ക്യാമറ പണിമുടക്കിൽ
ജില്ലയിൽ സ്ഥാപിച്ച 42 എഐ ക്യാമറകളിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല. പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപേ അപകടത്തെ തുടർന്നാണു ചെങ്ങന്നൂരിലെ ക്യാമറ തകർന്നത്. അരൂരിലെ ക്യാമറ രണ്ടു മാസം മുൻപു കാർ ഇടിച്ചതിനെ തുടർന്നു തകർന്നു.അപകട നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ ഈ രണ്ടു ക്യാമറകളും ശരിയാക്കാനാകൂവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സാങ്കേതിക പ്രശ്നമല്ലാത്തതിനാൽ ക്യാമറ സ്ഥാപിച്ച കമ്പനി അറ്റകുറ്റപ്പണി നടത്തില്ല. സർക്കാർ ധനസഹായവും ലഭിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com