ADVERTISEMENT

ചേർത്തല∙ പൊലീസിനെയും സിപിഎം നേതൃത്വത്തെയും ഞെട്ടിച്ച് കൊലക്കേസ് പ്രതിയടക്കമുള്ള ഗുണ്ടകൾ ചേർത്തലയിൽ സംഗമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സംഗമത്തിനു ചുക്കാൻ പിടിച്ച ഡിവൈഎഫ്ഐ ചേർത്തല ബ്ലോക്ക് കമ്മിറ്റി അംഗമുൾപ്പെടെ നാലു പേരെ ചേർത്തല പൊലീസ് സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തു.സംഗമത്തിൽ കൊലപാതക കേസുകളിലടക്കം ഉൾപ്പെട്ട 20 ഓളം പേർ പങ്കെടുത്തിരുന്നതായാണ് വിവരം.പലരും ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.ക്രമസമാധാനത്തിനു ഭീഷണിയാകുന്ന സംഗമമായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇത്രയും പേർ ഒരിടത്ത് ഒത്തുകൂടിയതിലെ പൊരുത്തകേടുകൾ അന്വേഷിക്കുന്നുണ്ട്.

കൂടുതൽ പേരെ ചോദ്യം ചെയ്ത് യുക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞുഎന്നാൽ, സംഗമത്തിനു നേതൃത്വം നൽകിയ ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മും ഡിവൈഎഫ്ഐയും സ്വീകരിക്കുന്നത്. ഇയാൾക്കു സംരക്ഷണമൊരുക്കി പാർട്ടിയിലെയും ഡിവൈഎഫ്ഐയിലെയും വലിയൊരു വിഭാഗം രംഗത്തു വന്നിട്ടുണ്ട്. 15ന് വൈകിട്ടാണ് ചേർത്തല നഗരത്തിൽ നെടുമ്പ്രക്കാട് പ്രദേശത്ത് ഗുണ്ടകൾ സംഗമിച്ചത്. പാർട്ടി അംഗമായ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗത്തിന്റെ വീട്ടിൽ നടന്ന സംഗമത്തിൽ ചേർത്തലതെക്ക് കിളിയാച്ചൻ കൊലക്കേസിലെ പ്രതിയായ കുരുടുസതീഷ് അടക്കമുള്ളവർ പങ്കെടുത്തതായാണ് പൊലീസ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com