ADVERTISEMENT

ചേർത്തല ∙ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭാരതീയ തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്രയോഗവുമായി ചേർന്ന് കുട്ടികളുടെ ചിക്കരവേഷത്തിലുള്ള തപാൽ സ്റ്റാംപ് പുറത്തിറക്കി. സ്വന്തം ചിത്രമോ, മറ്റ് അനുവദനീയമായ ചിത്രങ്ങളോ ഉപയോഗിച്ച് സ്റ്റാംപ് പുറത്തിറക്കുന്ന തപാൽ വകുപ്പിന്റെ ‘മൈ സ്റ്റാംപ് പദ്ധതി’ പ്രകാരമാണ് സ്റ്റാംപ് പുറത്തിറക്കുന്നത്.12 സ്റ്റാംപുകൾ അടങ്ങുന്ന ഒരു ഷീറ്റിന് 300 രൂപയാണ് നിരക്ക്. 5 രൂപ നിരക്കുള്ള ഓരോ സ്റ്റാംപും 20 ഗ്രാം തൂക്കമുള്ള കവറിൽ ഉപയോഗിക്കാം. പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. ആലപ്പുഴ തപാൽ സൂപ്രണ്ട് ലത ഡി.നായർ,  മാർക്കറ്റിങ് എക്സിക്യൂട്ടീവുമാരായ കെ.കെ.ഷൈനി, വി.എസ്.വിജിമോൾ, പബ്ലിക് റിലേഷൻസ് ഇൻസ്പെക്ടർ കെ.കെ.സുജിലേഷ് എന്നിവർ പങ്കെടുത്തു.

കണിച്ചുകുളങ്ങരക്ഷേത്രത്തിൽ ഇന്ന്
ഉത്സവം ആറാം ദിവസം; ദീപാരാധന,വിളക്ക് വൈകിട്ട് 6.30ന്,ക്ലാസിക്കൽ ഗാനസന്ധ്യ 7ന്,നൃത്തസന്ധ്യ രാത്രി 8.30ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com