കാക്കനാട് റെയിൽവേ മേൽപാലത്തിന് ഇന്ന് തറക്കല്ലിടും
Mail This Article
കായംകുളം∙ കായംകുളം -തിരുവല്ല സംസ്ഥാന പാതയിൽ കാക്കനാട് റെയിൽവേ മേൽപാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഓൺലൈനായി തറക്കല്ലിടും.പദ്ധതി യാഥാർഥ്യമായാൽ ഏറെക്കാലത്തെ കാത്തിരിപ്പിനാണ്ഫ ലമുണ്ടാവുക.കായംകുളം–തിരുവല്ല സംസ്ഥാന പാതയിലെ ഏക റെയിൽ ലവൽ ക്രോസാണിത്. സംസ്ഥാനത്ത് പുതുതായി അനുവദിച്ച 62 റെയിൽവേ മേൽപാലങ്ങളിലൊന്നാണ് കാക്കനാട്.പാലം വരുന്നതോടെ ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗാതാഗതക്കുരുക്കിൽപ്പെടുന്നതിന് പരിഹാരമാകും.വർഷങ്ങളായി ഇവിടെ മേൽപാലം വേണമെന്ന ആവശ്യം ശക്തമാണ്.
ഒട്ടേറെ പ്രക്ഷോഭങ്ങളും ഇതിനായി നടന്നിരുന്നു.കഴിഞ്ഞ വർഷമാണ് മേൽപാലത്തിന് വീണ്ടും ജീവൻ വച്ചത്. സർവേ നടപടികൾ പൂർത്തിയാക്കി അതിർത്തിക്കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്.തീരദേശ റെയിൽപ്പാതയാണ് ഇതുവഴി കടന്നു പോകുന്നത്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാത കേന്ദ്ര സർക്കാരിന്റെ ഭാരത് മാലാ പദ്ധതിയിലും ഉൾപ്പെട്ടിട്ടുണ്ട്.മേൽപാലം യാഥാർഥ്യമാകുന്നതോടെ കോട്ടയത്തേക്കുള്ള യാത്ര സുഗമമാകും. നിലവിൽ ദേശീയ പാത 66നും കൊല്ലം-തേനി ദേശീയപാതയ്ക്കും മധ്യേ കടന്നു പോകുന്ന റോഡാണിത്.പാലം നിർമാണത്തിന് റെയിൽവേയും സംസ്ഥാന സർക്കാരും സംയുക്തമായി പദ്ധതിക്ക് പണം മുടക്കാനാണു സാധ്യത.