ADVERTISEMENT

തുറവൂർ ∙ വേനൽ കടുത്തതോടെ മണ്ണിരകൾ ചത്തൊടുങ്ങുന്നതു മൂലം ജൈവവള നിർമാണ യൂണിറ്റുകൾ പ്രതിസന്ധിയിലായി. മണ്ണിരകൾ ചത്തൊടുങ്ങുന്നതു മൂലം ജൈവവള ഉൽപാദനം പകുതിയായി കുറഞ്ഞെന്ന് 3 പതിറ്റാണ്ടായി ജൈവ വളം നിർമാണ രംഗത്തുള്ള എഴുപുന്നയിലെ തൊഴിലാളി കർഷക സംഘം ഭാരവാഹികൾ പറഞ്ഞു.  മണ്ണിരവളം നിർമാണത്തിലൂടെ നാട്ടിലെ മാലിന്യ പ്രശ്നം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുന്ന ത്രിതല പഞ്ചായത്തുകളും മറ്റ് ഏജൻസികളും സഹകരിക്കാൻ മുന്നോട്ട് വരുന്നില്ലെന്നാണ് സംഘം ഭാരവാഹികളുടെ പരാതി.

കൃഷിവകുപ്പ് നടത്തുന്ന ജൈവവളം വിതരണത്തിന്റെ ചെറിയ ഭാഗമെങ്കിലും തങ്ങൾക്കു നൽകിയാൽ ഒട്ടേറെ പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയും. ത്രിതല പഞ്ചായത്തുകളുടെ സ്കീമിലും തൊഴിലാളി കർഷകസംഘത്തെ ഉൾപ്പെടുത്തണം.  സ്വയം സഹായ സംഘങ്ങളുടെ മണ്ണിരവളം യൂണിറ്റുകൾ പലതും പരാജയപ്പെടുന്ന സാഹചര്യത്തിൽ അവർക്ക് സഹായകരമായി ഒട്ടേറെ കാര്യങ്ങൾ തൊഴിലാളി കർഷക സംഘം അംഗങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട്.

മണ്ണിര വളം നിർമാണത്തിലൂടെ ഒരു സെന്റ് സ്ഥലം ഉള്ളവർക്കു പോലും ഉയർന്ന വരുമാനം ലഭിക്കുന്ന സംവിധാനവും തൊഴിലാളി കർഷക സംഘം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു വർഷം ആയിരം ടൺ മണ്ണിര വളവും അത്രതന്നെ ചകിരിച്ചോർ വളവും മത്സ്യവശിഷ്ടങ്ങളും മെഷിനറി സംവിധാനത്തിൽ പൊടിച്ച് ഉൽപാദന ചെലവിൽ തന്നെ കർഷകർക്കു നൽകുന്ന സംഘടനയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com