ADVERTISEMENT

എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിക്ക് തുടക്കം
കായംകുളം∙ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് സ്വീകരണ പരിപാടിക്ക് പുതുപ്പള്ളി ത്രിവേണി കടവിൽ തുടക്കം. സ്വീകരണ പരിപാടി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പരിപാടി പത്തിയൂർ കോയിക്കത്തറയിൽ സമാപിച്ചു. എ.ഷാജഹാൻ അധ്യക്ഷനായി. വിവിധ യോഗങ്ങളിൽ മന്ത്രി സജി ചെറിയാൻ,കെ.എച്ച്.ബാബുജാൻ, എ.മഹേന്ദ്രൻ, യു.പ്രതിഭ എംഎൽഎ, പി.അരവിന്ദാക്ഷൻ,

സാദത്ത് ഹമീദ്, പി.ഗാനകുമാർ,എൻ. ശിവദാസൻ, ഷെയ്ക് പി.ഹാരീസ്, കോശി അലക്സ്, എൻ.ശ്രീകുമാർ, എ.എസ്.സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ, എസ്.ആസാദ്, ആർ.ഗിരിജ, ഐ.ഷിഹാബുദ്ദീൻ, ഡോ.സജു ഇടയ്ക്കാട്, നിസാർ കാക്കോത്തറ ,ലിയാക്കത്ത് പറമ്പി, സജീവ് പുല്ലുകുളങ്ങര, സക്കീർ മല്ലഞ്ചേരി, പ്രഫ.ഗോവിന്ദൻ കുട്ടികാർണവർ, ബി.അബിൻഷാ, അനിൽകുമാർ, കെ.മോഹനൻ, ഫറൂക്ക് സഖാഫി, ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ; ടൗൺ സൗത്ത്  മണ്ഡലം
കായംകുളം∙ ടൗൺ സൗത്ത് മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ കെപിസിസി സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ.പുഷ്പദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ആർ.ചന്ദ്രശേഖരൻ, ഇ.സമീർ, ത്രിവിക്രമൻതമ്പി, യു.മുഹമ്മദ്, പി.എസ്.ബാബുരാജ്, എ.നിസാർ, രാകേഷ് ഇടപ്പുര, ബിജു ജോസഫ്, ചിറപ്പുറത്ത് മുരളി, കെ.രാജേന്ദ്രൻ, സുഷമ തങ്കപ്പൻ, കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘കാണാനും കേൾക്കാനും’ ക്യാംപെയ്ൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.
യുഡിഎഫ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘കാണാനും കേൾക്കാനും’ ക്യാംപെയ്ൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

കണ്ടല്ലൂർ നോർത്ത് മണ്ഡലം
കണ്ടല്ലൂർ∙ യുഡിഎഫ് കണ്ടല്ലൂർ നോർത്ത് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയർമാൻ കെ.മോഹനൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ എൻ.രവി, എ.ത്രിവിക്രമൻ തമ്പി, ഡിസിസി ഭാരവാഹികളായ പി.എസ്.ബാബുരാജ്,

എൽ.വേലായുധൻ പിള്ള, എൻ.രാജഗോപാൽ, യുഡിഎഫ് കൺവീനർ എ.എം.കബീർ, പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് കൊപ്പാറേത്ത്, ഈരിക്കൽ ബിജു, സുനിൽ കൊപ്പാറേത്ത്, കെ.ഹരീന്ദ്രൻ, എം.ബാലകൃഷ്ണൻ നായർ, പ്രശോഭ ശിവനാരായണൻ, അജിമോൻ കണ്ടല്ലൂർ, സി.വിജയൻനായർ, ബി.ബിജു, കോട്ടച്ചിറ രാജു, ആർ.ബിന്ദു, രാഹുൽ കവിരാജ് എന്നിവർ പ്രസംഗിച്ചു.

വെസ്റ്റ് മണ്ഡലം
കായംകുളം∙ യുഡിഎഫ് വെസ്റ്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ നവാസ് മുണ്ടകത്തിൽ അധ്യക്ഷത വഹിച്ചു. ഷുക്കൂർ വഴിച്ചേരി, എ.ജെ.ഷാജഹാൻ, ടി.സൈനുലാബ്ദീൻ, എ.പി.ഷാജഹാൻ, എച്ച്.ബഷീർ കുട്ടി, എ. ഇർഷാദ്, യു.എ.റഷീദ്, ഗായത്രി തമ്പാൻ, അരിതാബാബു, വി.എം.അമ്പിളിമോൻ, സന്തോഷ് വെളുത്തടത്ത് എന്നിവർ പ്രസംഗിച്ചു.

യുഡിഎഫ് കായംകുളം നിയോജകമണ്ഡലം ഇലക്‌ഷൻ കമ്മിറ്റി ഓഫിസ് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
യുഡിഎഫ് കായംകുളം നിയോജകമണ്ഡലം ഇലക്‌ഷൻ കമ്മിറ്റി ഓഫിസ് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.

സി.എ. അരുൺകുമാറിന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം
ഹരിപ്പാട് ∙ മാവേലിക്കര പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന് വീയപുരം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മേൽപാടത്ത് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് മേഖലാ പ്രസിഡന്റ് സൈമൺ ഏബ്രഹാം അധ്യക്ഷത വഹിച്ചു. തോമസ് കെ. തോമസ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മാവേലിക്കര പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.സോമപ്രസാദ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ, സി.കെ.സദാശിവൻ, കെ.കെ.ഷാജു, എ. ശോഭ, ഷീജസുരേന്ദ്രൻ, പി.ഓമന തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

എ.എം.ആരിഫിനായി പ്രവർത്തിക്കാൻ എൽഡിവൈഎഫ്
മുതുകുളം∙ ആലപ്പുഴ ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി എ.എം.ആരിഫിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ എൽഡിവൈഎഫ് ചിങ്ങോലി മേഖലാ കൺവൻഷൻ തീരുമാനിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.സന്ദീപ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖലാ സെക്രട്ടറി ഷഹിൻ ബിലാൽ അധ്യക്ഷനായി. ഡിവൈഎഫ്ഐ മേഖല സെക്രട്ടറി കെ.സിനുനാഥ്, മേഖല പ്രസിഡന്റ് മിഥിൻകൃഷ്ണ, മേഖല ട്രഷറർ എബിൻ, യൂത്ത് ഫ്രണ്ട് (എം) നേതാവ് ഡേവിഡ്, സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ.എം നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഷഹിൻ ബിലാൽ പ്രസിഡന്റും കെ. സിനുനാഥ് സെക്രട്ടറിയുമായി മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

യുഡിഎഫ് ഇലക്‌ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം
കായംകുളം∙ കരിമണൽ കർത്തായുടെ മാനസപുത്രനായി പിണറായി വിജയൻ മാറിയതായികോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആരോപിച്ചു. താൻ എംപിയായിരിക്കെ തന്നോടൊപ്പം കരിമണൽ ഖനനവിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തിൽ വന്നപ്പോൾ കരിമണൽ കർത്തായുടെ ഏജന്റായി മാറിയെന്നും കുറ്റപ്പെടുത്തി. യുഡിഎഫ് നിയോജകമണ്ഡലം ഇലക്‌ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എം.സുധീരൻ.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനലാബ്ദീൻ'അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബി. ബാബു പ്രസാദ്, കെപിസിസി സെക്രട്ടറിമാരായ ഇ.സമീർ, എൻ.രവി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എച്ച്.ബഷീർ കുട്ടി, തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എം.കബീർ, പി.എസ്.ബാബുരാജ്, യു.മുഹമ്മദ്, എ.ജെ.ഷാജഹാൻ. എ.പി.ഷാജഹാൻ, കെ.പുഷ്പദാസ്, ചിറപ്പുറത്ത് മുരളി, സി.എ.സാദിഖ്, എം.വിജയമോഹൻ മഹാദേവൻ വാഴശ്ശേരി, അരിത ബാബു, അഫ്സൽ പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

‘കാണാനും കേൾക്കാനും’ യുഡിഎഫ് ക്യാംപെയ്ൻ
മുതുകുളം∙ യുഡിഎഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റി തൃക്കുന്നപ്പുഴയിൽ നടത്തിയ ‘കാണാനും കേൾക്കാനും’ ക്യാംപെയ്ൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അഴിമതിയിലും വർഗീയതയിലും മുങ്ങി കുളിച്ച പിണറായി– മോദി സർക്കാരുകളെ ഇന്ത്യയുടെ മണ്ണിൽ നിന്നും കഴുകി കളയാൻ സംസ്ഥാനത്തേയും രാജ്യത്തെയും ജനങ്ങൾ തയാറായി കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സർക്കാരിനെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം പരാജയപ്പെടുത്തുമെന്നും രാജ്യത്തെ സംരക്ഷിക്കാനാണ് കോൺഗ്രസ് മത്സരിക്കുന്നതെങ്കിൽ ചിഹ്നം സംരക്ഷിക്കാന്നാണ് സിപിഎം നേതൃത്വത്തിൽ ഇടതുപക്ഷം മത്സരിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ. ബി.കളത്തിൽ അധ്യക്ഷനായി.

മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം സിദ്ധിഖ് അലി രാങ്ങാട്ടൂർ, ഡിസിസി. പ്രസിഡന്റ് ബി.ബാബുപ്രസാദ്, യുഡിഎഫ് ജില്ലാ കൺവീനർ ബി.രാജശേഖരൻ, എ.കെ.രാജൻ, എം.കെ.വിജയൻ, ജോൺ തോമസ്, ഷംസുദീൻ കായിപ്പുറം, കെ.കെ. സുരേന്ദ്രനാഥ്, സി.ശ്യാം സുന്ദർ, എം.എ.ലത്തീഫ്, എസ്.ദീപു, എം.പി.പ്രവീൺ, മുഞ്ഞിനാട് രാമചന്ദ്രൻ, വി.ഷുക്കൂർ, ജേക്കബ് തമ്പാൻ, എം.ബി.സജി, ബിനു ചുള്ളിയിൽ, എസ്.വിനോദ്കുമാർ, ഷാജഹാൻ, ഫക്രുദീൻ അലി അഹമ്മദ്, ആർ.മോഹനൻ, കെ.വിദ്യാധരൻ, മുഹമ്മദ് കുഞ്ഞ് മാന്തളഗ്ശേരിൽ, കെ.എ.ലത്തീഫ്, ഹാരീസ് അണ്ടോളിൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com