ആലപ്പുഴ ജില്ലയിൽ ഇന്ന് (16-05-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടങ്ങും
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കൊച്ചുപുരയ്ക്കൽ, പനയ്ക്കൽ, കായൽപ്പുറം, പള്ളിക്കണ്ടം, കരി, മതികായൽ സൗത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് പകൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്‌ഷനിലെ ഇഎസ്ഐ നോർത്ത്, ഇഎസ്ഐ സൗത്ത്, കയർ കോർപറേഷൻ 1, കയർ കോർപറേഷൻ 2 എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 09.00 മുതൽ 3.00 വരെ വൈദ്യുതി മുടങ്ങും
∙ കലവൂർ ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ ഇന്നു രാവിലെ 9.00 മുതൽ 5.00 വരെ കാരുചിറമഠം, തമ്പകചുവട്, കാലായിക്കൽ, ചിന്ത, ആരാമം, ദേവി പ്രഭ, സാഗർ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും
∙ നോർത്ത് സെക്‌ഷനു കീഴിലെ കാർത്യായനി, തീർഥശേരി, എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പാതിരപ്പള്ളി∙ സെക്‌ഷന്റെ കീഴിൽ വരുന്ന വിഷ്ണുപുരം, തലവടി, സികെ, നവാദർശ, ജോസഫ് ജംക്‌ഷൻ, ശ്രീകൃഷ്ണ, റ്റാറ്റാവെളി, പിഎച്ച് സെന്റർ, അനുപമ, ഓഡിയോമാട്രിസ്, കൈതത്തിൽ, എപിഎസ്, അമ്പാടി, ഭാവന, തീർഥശേരി, ഗുരുമന്ദിരം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ ഗുരുപാദം, മുസ്‌ലിം സ്കൂൾ, വെമ്പാലമുക്ക്, വെമ്പാലമുക്ക് വടക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കെഎൻഎച്ച്, കളത്തിൽപ്പറമ്പിൽ ഐസ് പ്ലാന്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സെന്റ് അലോഷ്യസിൽ ബിരുദ ഓണേഴ്സ് റജിസ്ട്രേഷൻ ഹെൽപ് ഡെസ്ക
എടത്വ ∙ മഹാത്മാ ഗാന്ധി സർവകലാശാലയുടെ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികൾക്കായി ഇന്നു മുതൽ, എടത്വ സെന്റ് അലോഷ്യസ് കോളജിൽ ബിരുദ ഓണേഴ്സ് റജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് ആരംഭിക്കും.
അപേക്ഷകർ അക്കാദമിക വിവരങ്ങൾ, സംവരണ ആനുകൂല്യത്തിനുള്ള സാക്ഷ്യപത്രങ്ങൾ, എൻ സി സി, എൻ എസ് എസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, സ്കൗട്ട്സ്, വിമുക്തഭടന്റെ / ജവാന്റെ ആശ്രിതർ എന്നിവ സംബന്ധിച്ചും, സ്പോർട്സ്, കൾചറൽ ക്വോട്ട പ്രവേശനത്തിനായുള്ള സാക്ഷ്യപത്രങ്ങൾ, ഭിന്നശേഷി സംവരണം സംബന്ധിച്ച സാക്ഷ്യപത്രങ്ങൾ എന്നിവയുമായി പകൽ 10 മുതൽ 4 വരെയുള്ള സമയത്തു കോളജിൽ എത്തണമെന്നു അഡ്മിഷൻ നോഡൽ ഓഫിസർ ജിജോ ജോയ്, ജോസഫ് ഫ്രാൻസിസ്, പ്രിൻസിപ്പൽ ഡോ.ജി.ഇന്ദുലാൽ എന്നിവർ അറിയിച്ചു. ഫോൺ. 9495382727, 8592947643.
നീന്തൽ പരിശീലനം
ആലപ്പുഴ∙ ജല സംബന്ധമായ അപകടങ്ങളെ നേരിടുക എന്ന ലക്ഷ്യത്തോടെ സാഹസിക നീന്തൽ താരം എസ്.പി.മുരളീധരന്റെ നേതൃത്വത്തിൽ രൂപീകരിച്ച മൈൽ സ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയും വേൾഡ് മലയാളി ഫെഡറേഷനും ചേർന്ന് ചേർത്തല നഗരസഭയുടെ സഹകരണത്തോടെ നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു.
സ്വിം കേരള സ്വിം എന്ന പദ്ധതിയിലൂടെ ഏഴു മുതൽ 40 വയസ്സ് വരെയുള്ളവർക്കു ഹൈ പവർ നീന്തൽ പരിശീലനം നൽകും. ഫസ്റ്റ് എയ്ഡ്, സിപിആർ എന്നിവയിലും പരിശീലനം നൽകും. 19 മുതൽ 31 വരെ ചേർത്തല പഴംകുളത്താണു പരിശീലനം. 19ന് രാവിലെ 8.30ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. ചേർത്തല നഗരസഭയുടെ തിരഞ്ഞെടുത്ത 150 കുട്ടികൾക്ക് രാവിലെ ആറു മുതൽ എട്ടുവരെ വിദഗ്ധരുടെ മേൽനോട്ടത്തിലാണു പരിശീലനം. വാർഡ് കൗൺസിലർമാർ മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.
മെഡിക്കൽ ക്യാംപ്
മാവേലിക്കര ∙ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപും മരുന്ന് വിതരണവും 18നു 8 നു കോൺഗ്രസ് ഭവനിൽ നടക്കും. അസ്ഥിരോഗ വിദഗ്ധൻ ഡോ. ജെറി മാത്യു നേതൃത്വം നൽകും. കൊച്ചി സൺറൈസ് ആശുപത്രിയിലെ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. 8നു റജിസ്ട്രേഷൻ. 9മുതൽ 1വരെ ഡോക്ടർമാർ രോഗികളെ പരിശോധിമെന്നു ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അറിയിച്ചു.
വിദ്യാധൻ സ്കോളർഷിപ്: അപേക്ഷിക്കാം
ആലപ്പുഴ∙ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ പ്ലസ് വൺ വിദ്യാർഥികൾക്ക് നൽകി വരുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ, വാർഷിക വരുമാനം 2ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 10,000 രൂപയാണു സ്കോളർഷിപ്. എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയ ഭിന്നശേഷി വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്സൈറ്റ്: www.vidyadhan.org/applyഅവസാന തീയതി: ജൂൺ 30. 8138045318