ADVERTISEMENT

തുറവൂർ ∙ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂർ സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് അഗസ്റ്റിൻസ് പള്ളി എന്നിവിടങ്ങളിലേക്കു കടക്കാൻ കഴിയാത്ത വിധം റോഡിൽ ഇരുമ്പുവേലി സ്ഥാപിച്ചത് പ്രതിഷേധത്തിനിടയാക്കി. റോഡിന്റെ കിഴക്കു ഭാഗത്തുള്ളവർക്ക് പള്ളിയിൽ എത്തണമെങ്കിൽ ബൈപാസ് കവല വഴി എത്തേണ്ട സ്ഥിതിയാണ്.

പള്ളിയുടെ തൊട്ടു തെക്കുഭാഗത്തായാണു സ്കൂൾ പ്രവർത്തിക്കുന്നത്.സ്കൂൾ തുറന്നു കഴിഞ്ഞാൽ വിദ്യാർഥികൾ സ്കൂളിലെത്താൻ ഏറെ ക്ലേശിക്കേണ്ടിവരും. പള്ളിയുടെയും സ്കൂളിന്റെയും മുൻ ഭാഗത്ത് സഞ്ചാരപാത ഒരുക്കണമെന്ന് ആവശ്യമുയർന്നു.നിലവിൽ പ്രായമായവർക്കു പള്ളിയിൽ എത്താൻ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുക്കാതെയാണ് റോഡ് പൂർണമായും ഇരുമ്പുവേലി സ്ഥാപിച്ചടച്ചതെന്ന് ആക്ഷേപമുയർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com