വയനാട് ജില്ലയിൽ സന്ദർശനം നടത്തി ചുറ്റുവട്ടം അവാർഡ് ജൂറി സംഘം
Mail This Article
കൽപ്പറ്റ ∙ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചുറ്റുവട്ടം അവാർഡ് 2023-24 ന്റെ ഫൈനൽ റൗണ്ടിൽ എത്തിയ റസിഡന്റ്സ് അസോസിയേഷനുകളിൽ ജൂറി പ്രതിനിധികളുടെ സന്ദർശനം തുടരുന്നു. മൂന്നാം ദിനം വയനാട് ജില്ലയിൽ നിന്ന് അവസാന ഘട്ടത്തിലേക്ക് എത്തിയ കൽപ്പറ്റ വിനായക റസിഡന്റ്സ് അസോസിയേഷന്റെ പ്രവർത്തനം സംഘം നേരിട്ടു വിലയിരുത്തി. പ്രതിസന്ധികൾക്കും പരിമിതികൾക്കുമിടയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അസോസിയേഷനു കഴിയുന്നു.
കുരങ്ങ്, കാട്ടുപന്നി ശല്യത്തെ നേരിട്ട് കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അസോസിയേഷൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. പണ്ടുകാലത്ത് കണ്ടുവന്ന ബാർട്ടർ സബ്രദായത്തിന്റെ പരിഷ്കരിച്ച രൂപവും അസോസിയേഷനിലുണ്ട്.
കേരളത്തിലെ മികച്ച റസിഡൻ്റ്സ് അസോസിയേഷനെ കണ്ടെത്താനുള്ള ചുറ്റുവട്ടം അവാർഡിന്റെ ഫൈനൽ റൗണ്ടിലേക്ക് 14 ജില്ലകളിൽ നിന്നായി 38 റസിഡന്റ്സ് അസോസിയേഷനുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചുറ്റുവട്ടം അവാർഡിന് രണ്ടായിരത്തിലധികം അസോസിയേഷനുകൾ റജിസ്റ്റർ ചെയ്തിരുന്നു.