ADVERTISEMENT

മോക് ഡ്രിൽ തിങ്കളാഴ്ച:അമ്പലമേട്∙ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ തിങ്കളാഴ്ച രാവിലെ 10.30ന് മോക് ഡ്രിൽ നടക്കും. സൈറൺ മുഴങ്ങുമ്പോൾ നാട്ടുകാർ പരിഭ്രാന്തരാകരുതെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ലഹരി വിരുദ്ധ സെമിനാർ നാളെ 

നെടുമ്പാശേരി ∙ ചെറിയ വാപ്പാലശേരി മാർ ഇഗ്നാത്തിയോസ് പള്ളിയിലെ സൺഡേ സ്കൂൾ, യൂത്ത് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ സെമിനാർ നാളെ രാവിലെ 10.30ന് പള്ളിയിൽ നടക്കും. അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. വിത്സൺ വർഗീസ് കൂരൻ അധ്യക്ഷനാകും. നർകോട്ടിക് സെൽ എഎസ്ഐ പി.എസ്.എം.അഷറഫ് ക്ലാസെടുക്കും.

ബദരീനാഥ് റാവൽ നാളെ ആവണംകോട്ട്

നെടുമ്പാശേരി ∙  ബദരീനാഥ് ക്ഷേത്രത്തിലെ ഇപ്പോഴത്തെ മുഖ്യ പുരോഹിതൻ പയ്യന്നൂർ വടക്കേ ചന്ദ്രമന ഇല്ലത്തെ ബദരീനാഥ് റാവൽ ഈശ്വരപ്രസാദ് നമ്പൂതിരി നാളെ ആവണംകോട് ക്ഷേത്രത്തിൽ ദർശനം നടത്തും. 

പഠനോത്സവം നടത്തി

അങ്കമാലി ∙ തുറവൂർ പഞ്ചായത്ത്തല ജനകീയ പഠനോത്സവം കിടങ്ങൂർ ഇൻഫന്റ് ജീസസ് എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ നേടിയ പഠന നേട്ടങ്ങൾ പഠനോത്സവത്തിൽ അവതരിപ്പിച്ചു. 

സമീപപ്രദേശത്തെ അങ്കണവാടികളെയും ഉൾപ്പെടുത്തിയാണു പരിപാടികൾ നടത്തിയത്.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി സെബാസ്റ്റ്യൻ,സ്കൂൾ മാനേജർ ഫാ. വർഗീസ് പുളിക്കൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സീന വർഗീസ്, സ്ഥിരസമിതി അധ്യക്ഷ സീന ജിജോ,പിടിഎ പ്രസിഡന്റ് പി.ജി.പ്രസാദ് , ഫാ. അഖിൽ പള്ളിപ്പാടൻ, പി.പി.പൗലോസ് എന്നിവർ പ്രസംഗിച്ചു.

ചെങ്ങൽ‍ ക്ഷേത്രത്തിൽ പൂരം ഉത്സവം  27 മുതൽ

കാലടി∙ ചെങ്ങൽ‍ ഭഗവതി ക്ഷേത്രത്തിൽ പൂരം ഉത്സവം 27 മുതൽ ഏപ്രിൽ 5 വരെ ആഘോഷിക്കും. 27നു രാത്രി 8 നു ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റും. 

30ന് ഉച്ച കഴിഞ്ഞാണ് ചെങ്ങൽ പൂരം. 28നു നൃത്തനൃത്യങ്ങൾ, തുടർന്നു ഗാനമേള, 29നു നൃത്തസന്ധ്യ, 31 നു കോൽക്കളി, രാത്രി 9നു നാടകം ‘ബാലരമ’.ഏപ്രിൽ ഒന്നിനു മെഗാ തിരുവാതിര, തുടർന്നു കരോക്കെ ഗാനമേള, 2നു നാട്ടരങ്ങ്, 3നു നാടൻ പാട്ട് എന്നിവ അരങ്ങേറും. 5ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ദിവസവും രാത്രി അന്നദാനം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com