ADVERTISEMENT

കൊച്ചി∙ മാനസിക സമ്മർദം കുറയ്ക്കാൻ മെട്രോ മിക്കി പൂച്ചക്കുട്ടിയെ ഒരു മൃഗസ്നേഹിയുടെ വീട്ടിലേക്കു മാറ്റി. താരമായി മാറിയ മിക്കിക്കൊപ്പം സെൽഫിയെടുക്കാനും മറ്റുമായി സന്ദർശകരുടെ തിരക്കേറിയതിനാലാണു പനമ്പിള്ളി നഗറിലെ പെറ്റ്സ് ആശുപത്രിയിൽ നിന്നു മിക്കിയെ മാറ്റിയത്. സന്ദർശകരുടെ തിരക്കുമൂലം പൂച്ച വല്ലാതെ പേടിച്ച സ്ഥിതിയിലാണെന്നും മാനസിക സമ്മർദം പൂച്ചകൾക്കു പെട്ടെന്നു രോഗങ്ങൾ വരാനുള്ള കാരണമാകുമെന്നും ഡോ. സൂരജ് പറഞ്ഞു.

ഈ സാഹചര്യമൊഴിവാക്കാനാണു മിക്കിയെ മാറ്റിയത്. പൂച്ചയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ വിവിധ രോഗങ്ങളുള്ള മൃഗങ്ങളുണ്ട്. പല രോഗങ്ങളും വായുവിലൂടെയും മറ്റും പകരുന്നതുമാണ്. ഈ സാഹചര്യം ഒഴിവാക്കാൻ കൂടിയാണു മിക്കിയെ ആശുപത്രിയിൽനിന്നു മാറ്റിയത്. അതേസമയം പൂച്ചയെ ഏറ്റെടുക്കാൻ വിവിധ ആളുകളും സംഘടനകളുമെത്തുന്നുണ്ട്. യഥാർഥ ഉടമയാണെന്ന് അവകാശപ്പെട്ടും ആളുകളെത്തിയ സാഹചര്യത്തിൽ നിജസ്ഥിതി വിലയിരുത്തിയിട്ടു മാത്രമേ പൂച്ചയെ കൈമാറുന്നുള്ളുവെന്ന് എസ്പിസിഎ വ്യക്തമാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com