കൊച്ചി ∙ എളമക്കര പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത നാലു പേരെ അറസ്റ്റ് ചെയ്തു. കറുകപ്പള്ളി സ്വദേശി ഷിബു (48), ശ്രീജിത്ത് (33), തൃശൂർ മാള സ്വദേശി റഫീഖ് (35), കലൂർ സ്വദേശി റഷീദ് (46) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കലൂർ പൊറ്റക്കുഴി ഭാഗത്തു മദ്യപിച്ചു ബഹളമുണ്ടാക്കുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് എളമക്കര പൊലീസ് സ്ഥലത്തെത്തുകയും അടിപിടി കൂടിയ 4 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇവരെ സ്റ്റേഷനിലെത്തിച്ച സമയത്താണു സംഭവങ്ങൾ നടന്നത്. ബഹളമുണ്ടാക്കിയ പ്രതികൾ സ്റ്റേഷനിലെ ലാപ്ടോപ് തകർക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിക്കു തടസ്സം നിൽക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.