കണ്ടെയ്നർ ലോറിക്കു പിന്നിൽ കാർ ഇടിച്ചുകയറി യാത്രികൻ മരിച്ചു

കൊച്ചി ബൈപാസിൽ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കടിയിലേക്ക് കാർ ഇടിച്ചു കയറിയ നിലയിൽ. ( ഇൻസെറ്റിൽ, കെ.ജി.ജോർജ് )
SHARE

കുമ്പളം ∙ കൊച്ചി ബൈപാസിൽ കുമ്പളം ടോൾ പ്ലാസയ്ക്കു സമീപം അനധികൃതമായി പാർക്ക് ചെയ്ത കണ്ടെയ്നർ ലോറിക്കു പിന്നിൽ കാർ ഇടിച്ചുകയറി കാർ യാത്രികൻ മരിച്ചു. മുരിങ്ങൂർ കളത്തിൽ വീട്ടിൽ കെ.ജി. ജോർജാണു (ബാബു–58) മരിച്ചത്. പ്രവാസി മലയാളി ആയിരുന്ന ജോർജ് ആലപ്പുഴ ബോട്ട് ജെട്ടിക്കു സമീപത്തെ നിർമാണ സ്ഥലത്തു നിന്നു മടങ്ങും വഴി ടോൾ പ്ലാസയിൽ എത്തുന്നതിനു തൊട്ടു മുൻപ് വൈകിട്ട് നാലോടെ ആയിരുന്നു അപകടം. 

കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് കാറിന്റെ പകുതി ഭാഗം ഇടിച്ചു കയറി. അകത്തു കുടുങ്ങിപ്പോയ ജോർജിനെ ഏറെ പ്രയാസപ്പെട്ടാണു പുറത്തെടുത്തത്. തലയ്ക്കേറ്റ പരുക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിൽ എത്തും മുൻപു മരിച്ചതായി അധികൃതർ പറഞ്ഞു. മൃതദേഹം മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഭാര്യ: നാൻസി. മക്കൾ: നിഖിൽ, നീനു (ദുബായ്). മരുമകൻ: അലോഷ് ജോൺ (ദുബായ്). സംസ്കാരം പിന്നീട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS