ADVERTISEMENT

കൊച്ചി ∙ സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ കണയന്നൂർ താലൂക്ക് ഓഫിസ് മാർച്ചിൽ സംഘർഷം. കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ജലപീരങ്കി – കണ്ണീർ വാതക പ്രയോഗങ്ങളിൽ 4 കോൺഗ്രസ് പ്രവർത്തകർക്കു പരുക്കേറ്റു.

പൊലീസ് എറിഞ്ഞ കണ്ണീർ വാതക ഗ്രനേഡ് പ്രവർത്തകർ തിരിച്ച് എറിഞ്ഞതു പൊട്ടിത്തെറിച്ചു പൊലീസ് ഉദ്യോഗസ്ഥർക്കും അസ്വസ്ഥതയുണ്ടായി. പരുക്കേറ്റ കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, മഹിളാ കോൺഗ്രസ് പ്രവർത്തകരായ ഷീജ പടിപ്പുരയ്ക്കൽ, ഷാനിത, ജോംസി എന്നിവരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Also read: പടിഞ്ഞാറെ കല്ലട ഗ്രാമം ഒരുങ്ങുന്നു; ഇരട്ടകളുടെ വിവാഹത്തിന്

പ്രാഥമിക ചികിത്സയ്ക്കു ശേഷം എല്ലാവരും ആശുപത്രി വിട്ടു. അതേസമയം, പൊലീസിന്റെ ഭാഗത്തു നിന്നാണ് ആദ്യം കല്ലേറുണ്ടായതെന്നു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ആരോപിച്ചു.  കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു.പെട്രോൾ – ഡീസൽ അധിക നികുതിയിലൂടെ ജനങ്ങളുടെ കയ്യിലെ അവസാനത്തെ ചില്ലിക്കാശു വരെ തട്ടിയെടുക്കുകയാണു പിണറായി സർക്കാരെന്ന് അദ്ദേഹം ആരോപിച്ചു. 

ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അധ്യക്ഷനായി. കെപിസിസി ജനറൽ സെക്രട്ടറിമാരായ എസ്.അശോകൻ, ദീപ്തി മേരി വർഗീസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, എൻ.വേണുഗോപാൽ, കെ.പി.ധനപാലൻ, അജയ് തറയിൽ, കെ.ബി.മുഹമ്മദ്‌ കുട്ടി, ഐ.കെ.രാജു, ടോണി ചമ്മണി, തമ്പി സുബ്രഹ്മണ്യം, ഉല്ലാസ് തോമസ്, മനോജ്‌ മൂത്തേടൻ, വി.കെ.മിനിമോൾ, അബ്ദുൽ ലത്തീഫ്, ബാബു പുത്തനങ്ങാടി, ബിനീഷ് പുല്ല്യാട്ടിൽ, എൻ.ആർ.ശ്രീകുമാർ, ജോസഫ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com