കൊച്ചിൻ യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവലിന് സമാപനം

Cusat Film Festival
SHARE

കളമശ്ശേരി ∙ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വിദ്യാർഥി യൂണിയൻ സംഘടിപ്പിച്ച കൊച്ചിൻ യൂണിവേഴ്സിറ്റി ഫിലിം ഫെസ്റ്റിവൽ (സിഎഫ്എഫ്) സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി 70 ഹ്രസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. അവസാന ദിവസം നടന്ന ഫിലിം ക്വിസിൽ അറുപതോളം വിദ്യാർഥികൾ മാറ്റുരച്ചു.

Cusat Film Festival

പ്രശസ്ത സംവിധായകരായ ജിയോ ബേബി, ഫാന്റം പ്രവീൺ എന്നിവർ ജൂറി അംഗങ്ങളായ ചലച്ചിത്ര മേളയിൽ 'നൈറ്റ്‌ കാൾ' മികച്ച ഹ്രസ്വ ചലചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.  'വീട്ടിലേക്ക്', 'ദി ആൽഫ' എന്നീ ഹ്രസ്വ ചിത്രങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 

Cusat Film Festival

വാട്ട്സ് ദി പ്രൈസ് എന്ന ചിത്രം ജൂറിയുടെ പ്രത്യേക പരാമർശം നേടി. ചലച്ചിത്ര മേളയിൽ സോനു. ടി.പി (നൈറ്റ്‌ കാൾ) മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സമ്മേളനത്തിൽ പ്രശസ്ത സംവിധായാകൻ ആഷിക് അബു മുഖ്യാതിഥിയായിരുന്നു. സംഗീതജ്ഞൻ സുധീപ് പാലനാട് അവതരിപ്പിച്ച സംഗീത നിശയും മെഹഫിൽ ഈ സമാ അവതരിപ്പിച്ച സൂഫി നിശയും അരങ്ങേറി.

Cusat Film Festival
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS