ADVERTISEMENT

കൊച്ചി∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡോ.വന്ദന ദാസ് മരിക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ. വന്ദനയുടെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേഖ ശർമ പറഞ്ഞു.ആക്രമണം നടന്നയുടനെ വന്ദനയ്ക്ക് ആവശ്യമായ ചികിത്സ ലഭിച്ചില്ല. പ്രഥമ ചികിത്സ പോലും നൽകാതെ പൊലീസ് ജീപ്പിലാണ് വന്ദനയെ മറ്റൊരു ആശുപത്രിയിൽ എത്തിച്ചത്. അതിനു ശേഷവും അടുത്തുള്ള ആശുപത്രികളിലൊന്നും പോകാതെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം ആരുടേതാണെന്നറിയില്ല.

dr-vandana-rekha-sharma

വന്ദനയുടെ മാതാപിതാക്കളെ പോലും ഇക്കാര്യം അറിയിച്ചില്ല. നാലു പേർ വിചാരിച്ചാൽ പരുക്കേറ്റ അക്രമിയെ പിടികൂടാമായിരുന്നുവെങ്കിലും എല്ലാവരും സ്വയരക്ഷയ്ക്കു മാത്രമാണ് പ്രാധാന്യം നൽകിയത്.–അവർ പറഞ്ഞുഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി, കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട്, സംഭവം നടക്കുമ്പോൾ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ‌പൗർണമി എന്നിവരെ എറണാകുളത്ത് വിളിച്ചു വരുത്തി രേഖ ശർമ വിവരങ്ങൾ ആരാഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com