പോയാലി മലയിൽ വീണ്ടും മണ്ണിടിച്ചിൽ; ഇടിഞ്ഞു വീണത് ഉഗ്ര ശബ്ദത്തോടെ
Mail This Article
മൂവാറ്റുപുഴ∙ കനത്ത മഴയിൽ പോയാലി മലയിൽ വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്തു തന്നെയാണു ഉഗ്ര ശബ്ദത്തോടെ മണ്ണിടിഞ്ഞു വീണത്. മലയിൽ നിന്നു മണ്ണും പാറയും പോയാലി റെസ്ക്യു മെഡ് ഭാഗത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ ജൂലൈ ആറിനാണ് ഇവിടെ ആദ്യം മണ്ണിടിച്ചിൽ ഉണ്ടായത്. ഇതിനു പിന്നാലെ ചെറിയ തോതിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായെങ്കിലും കരിങ്കൽ കെട്ടി മണ്ണിടിച്ചിൽ തടഞ്ഞിരിക്കുകയായിരുന്നു.
ഇവിടെയാണു വീണ്ടും മണ്ണിടിഞ്ഞു വീണത്. കരിങ്കൽക്കെട്ട് ഉൾപ്പെടെ മണ്ണിടിച്ചിലിൽ തകർന്നു. പോയാലി മലയ്ക്കു ഭീഷണിയാകുന്ന വിധത്തിൽ മലയുടെ താഴ്‌വാരത്ത് വൻ തോതിൽ മണ്ണ്, പാറ ഖനനം നടന്നിരുന്നു. പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും നിയമം നോക്കുകുത്തിയാക്കി മണ്ണ് ഖനനം ആണു മലയുടെ അടിത്തറ ഇളക്കിയിരിക്കുന്നത്. കാലവർഷം ശക്തമായ ആദ്യ ദിവസം തന്നെ മലയിൽ മണ്ണിടിച്ചിൽ ഉണ്ടായതു ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട്.
English Summary: Landslide again in Poyali hill