ADVERTISEMENT

പിറവം∙ 20ന് ആരംഭിക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ വേദികളും മത്സരഇനങ്ങളും സമയവും നിശ്ചയിച്ചു. 15 വേദികളാണുള്ളത്. പിറവവുമായി ബന്ധമുള്ള കലാ–സാംസ്കാരിക–സാമൂഹിക പ്രവർത്തകരുടെ പേരിലാണ് ഓരോ വേദികളും.പിറവം വലിയപള്ളി ഹാൾ (ടി.എം.ജേക്കബ് മെമ്മോറിയൽ ഹാൾ), ഹോളികിങ്സ് ക്നാനായ കത്തോലിക്കാ പള്ളി ഹാൾ (ഉമാദേവി അന്തർജനം മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് ഹൈസ്കൂൾ (ആബേൽ അച്ചൻ മെമ്മോറിയൽ ഹാൾ), ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പൽ ഹാൾ (സൈനോജ് മെമ്മോറിയൽ ഹാൾ), മാം ഓഡിറ്റോറിയം (സി.ജെ.തോമസ് മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഹാൾ (പാഴൂർ ദാമോദര മാരാർ മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഓഡിറ്റോറിയം (ഷഡ്കാല ഗോവിന്ദമാരാർ മെമ്മോറിയൽ ഹാൾ), വലിയ പള്ളി മിനി ഹാൾ (ദേവൻ കക്കാട് മെമ്മോറിയൽ ഹാൾ).

ഗവ.എച്ച്എസ്എസ് ഹാൾ (കുര്യൻ ചാക്കോ മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയം (ഫാ. ചാക്കോ ഇലവുംപറമ്പിൽ െമമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് എൽപി സ്കൂൾ (തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ മെമ്മോറിയൽ ഹാൾ), സെന്റ് ജോസഫ്സ് എച്ച്എസ് ഹാൾ (ടിപി.എൻ.നമ്പൂതിരി മെമ്മോറിയൽ ഹാൾ), എംകെഎംഎച്ച്എസ്എസ് ഒന്നാം നില (എം.ഡി.മാത്യു മെമ്മോറിയൽ ഹാൾ), എംകെഎം എച്ച്എസ്എസ് ഗ്രൗണ്ട് ഫ്ലോർ (കരവട്ടേടത്ത് നാരായണ മാരാർ മെമ്മോറിയൽ ഹാൾ), ഗവ.എച്ച്എസ്എസ് മൈതാനം (പിറവം സാജൻ നഗർ) എന്നിവിടങ്ങളിയാണു വേദികൾ. 19നു 2 മുതൽ എംകെഎം ഹയർ സെക്കൻഡറി സ്കൂളിൽ റജിസ്ട്രേഷൻ തുടങ്ങും. അറബിക് കലോത്സവം, സംസ്കൃതോത്സവം ഉൾപ്പെടെ 305 ഇനങ്ങളിലാണു മത്സരങ്ങൾ. ആദ്യദിനം രചനാ മത്സരങ്ങളാണ് നടക്കുക.

രുചിയിടം പഴയിടം

കലോത്സവത്തിന്റെ ഉൗട്ടുപുരയിലേക്കു വിഭവങ്ങൾ സമാഹരിക്കാൻ സ്കൂൾ വിദ്യാർഥികളും കുടുംബശ്രീ അംഗങ്ങളും. ഇന്നു വിദ്യാഭ്യാസ ഉപജില്ലയിലെ 42 സ്കൂളുകളിൽ നിന്നു വിദ്യാർഥികളുടെ നേതൃത്വത്തിൽ പച്ചക്കറിയും മറ്റു ഭക്ഷ്യ വസ്തുക്കളും സമാഹരിച്ചു നൽകും. 27നു നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തും. 

എംകെഎം ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്താണു ‘രുചിയിടം’ ഉൗട്ടുപുര സജ്ജമാക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണു ഭക്ഷണ വിതരണം. അവലോകന യോഗം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയർമാൻ അജേഷ് മനോഹർ അധ്യക്ഷനായി. അവലോകന യോഗത്തിൽ ചെയർമാൻ ബിമൽ ചന്ദ്രൻ അധ്യക്ഷനായി.

ഗതാഗതം, പാർക്കിങ് സൗകര്യം

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സെന്റ് മേരീസ് യാക്കോബായ കോൺഗ്രിഗേഷൻ ദേവാലയ മൈതാനത്തും ഹോളികിങ്സ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി മൈതാനത്തും സൗകര്യം ഒരുക്കും. ഗതാഗതവും അനുബന്ധ പ്രശ്നങ്ങളും നിയന്ത്രിക്കുന്നതിനു പൊലീസിനു പുറമേ സ്റ്റുഡന്റ്സ് പൊലീസ്, എൻസിസി, സ്കൗട്സ് കെഡറ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com