ADVERTISEMENT

അയ്യമ്പുഴ ∙ പ്ലാന്റേഷൻ കോർപറേഷൻ ഒൻപതാം ബ്ലോക്കിൽ കാട്ടാനക്കൂട്ടം റോഡിലിറങ്ങുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു.  കുറച്ചുദിവസങ്ങൾക്കു മുൻപ് ഒറ്റയാൻ ഗതാഗതം മുടക്കി റോഡിലിറങ്ങിയിരുന്നു. അതിനു പിന്നാലെ കുട്ടിയാന ഉൾപ്പെടെയുള്ള കൂട്ടവും റോഡിലിറങ്ങി. വാഹനങ്ങളിൽ വരുന്ന യാത്രക്കാർക്കു റോഡിന്റെ വളവുകളിൽ നിൽക്കുന്ന കാട്ടാനകളെ പെട്ടെന്നു കാണാനാവില്ല.

വൻ അപകടസാധ്യതയാണുള്ളത്. പ്ലാന്റേഷൻ തൊഴിലാളികൾ തോട്ടങ്ങളിലേക്കു പോകുന്നത് ബൈക്കിലും മറ്റുമാണ്. ക്വാർട്ടേഴ്സുകൾക്കും മനുഷ്യർക്കും നേരെയുള്ള കാട്ടാനകളുടെ ആക്രമണ സ്വഭാവം കൂടിയിട്ടുണ്ട്. കാട്ടാനകളുടെ ‌എണ്ണം കൂടിയതും ആശങ്ക ഉയർത്തുന്നുണ്ട്. വന്യമൃഗ ശല്യത്തെ തുടർന്നു 9, 10, 15 ബ്ലോക്കുകളിൽ നിന്നു ഒട്ടേറെ പേർ താമസം മാറ്റിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com