ADVERTISEMENT

ആലങ്ങാട് ∙ തെരുവുനായ് ശല്യത്തിൽ ഇനി ആരോടു പരാതി പറയുമെന്നറിയാതെ കാൽനട– ഇരുചക്ര വാഹന യാത്രികർ. ആനച്ചാൽ - വഴിക്കുളങ്ങര റോഡ്, കോട്ടുവള്ളി– പറവൂർ റോഡ്, കോതകുളം കെടി ജോർജ് റോഡ്, അത്താണി– വഴിക്കുളങ്ങര റോഡ്, തത്തപ്പിള്ളി– കരിങ്ങാംതുരുത്ത് റോഡ് തുടങ്ങിയ ഭൂരിഭാഗം റോഡുകളിലും, യുസി കോളജ് സെറ്റിൽമെന്റ് സ്കൂൾ പരിസരം, കൈതാരം സ്കൂൾപ്പടി, ഷാപ്പുപടി, കൊങ്ങോർപ്പിള്ളി തുടങ്ങിയ പ്രദേശങ്ങളിലും രൂക്ഷമായ തെരുവുനായ് ശല്യമാണ്.

പലപ്പോഴും ഇരുചക്ര വാഹനങ്ങൾക്കു നേരെ ചാടി വീണ്, നായ്ക്കൾ പിന്നാലെ പായുന്നത് അപകടത്തിനു കാരണമാകുന്നു. വീടുകളിൽ വളർത്തുന്ന ആടുകളെയും കോഴികളെയും കൂട്ടമായെത്തുന്ന നായ്ക്കൾ കടിച്ചു കൊല്ലുന്നതു പതിവാണെന്നും വ്യാപക പരാതിയുണ്ട്. കരുമാലൂർ പഞ്ചായത്ത് പരിധിയിൽ ഒട്ടേറെ കോഴികളെയാണു നായ്ക്കൾ കടിച്ചു കൊന്നത്. തെരുവുനായ്ക്കൾക്കു റോഡരികിൽ സ്ഥിരമായി ഭക്ഷണം ഇട്ടു കൊടുക്കുന്നതു മൂലമാണു ശല്യം വിട്ടുമാറാത്തതെന്നു പരാതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com