ADVERTISEMENT

പെരുമ്പാവൂർ ∙ മൊബൈൽ ആപ് നിരന്തരം  തകരാറിലാകുന്നതു മൂലം  തൊഴിലുറപ്പ് തൊഴിലാളികളുടെ പണി മുടങ്ങുന്നു. വെങ്ങോല പഞ്ചായത്തിൽ ഒരാഴ്ചയായി പണി മുടങ്ങിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം മൊബൈൽ ആപ് വഴിയാണ്  തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നത്. വെങ്ങോല പഞ്ചായത്തിൽ  7000 തൊഴിലാളികൾ പദ്ധതിയിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഒന്നര മാസത്തോളമായി കൂലി ലഭിക്കാതെ ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്ക് പണിക്കിറങ്ങാൻ കഴിയാത്തത്  ഇരുട്ടടിയാണ്. ആകെ അനുവദിക്കപ്പെട്ടിരിക്കുന്ന 100 തൊഴിൽ ദിനങ്ങൾ മാർച്ച് 31നകം പൂർത്തീകരിക്കണം. ആപ്പിലെ തകരാറു മൂലം അതിന് കഴിയുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്  മന്ത്രി എം. ബി. രാജേഷിന് നിവേദനം നൽകിയതായി പഞ്ചായത്ത് അംഗം എം. പി സുരേഷ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com