നോർത്ത് ബീച്ച് മാലിന്യക്കുളം മണ്ണിട്ട് മൂടുന്നു
Mail This Article
×
ഫോർട്ട്കൊച്ചി∙ നോർത്ത് ബീച്ചിൽ മലിന ജലം കെട്ടിക്കിടക്കുന്ന ഭാഗം മണ്ണിട്ട് മൂടുന്നതിന് ശ്രമം. കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കടപ്പുറത്തെ കുളം മണ്ണിട്ട് നികത്തുന്നത്. രണ്ടര അടിയോളം താഴ്ചയുണ്ടെന്നും ശ്രമം തുടരുമെന്നും സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ് പറഞ്ഞു. കടപ്പുറത്ത് കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പായലും മറ്റും ചീഞ്ഞളിഞ്ഞ് ദുർഗന്ധം ഉയരുന്നത് നടപ്പാതയിലൂടെ സഞ്ചരിക്കുന്നവർക്കും കടപ്പുറം കാണാനെത്തുന്ന വിനോദ സഞ്ചാരികൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വേലിയേറ്റ സമയത്ത് കരയിലേക്ക് അടിച്ചു കയറുന്ന വെള്ളമാണ് കടപ്പുറത്തെ വലിയ കുഴിയിൽ കെട്ടിക്കിടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.