കുടുംബശ്രീ ജില്ലാതല തൊഴിൽമേള ഫെബ്രുവരി 11ന്
Mail This Article
കൊച്ചി∙ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡിഡിയു ജികെവൈയും കെകെഇഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള ‘ടാലെന്റോ ഇകെഎം – 24’ ഫെബ്രുവരി 11ന് ഗവൺമെന്റ് പോളിടെക്നിക് കോളജ് കളമശേരിയിൽ വച്ച് നടക്കും.
ബാങ്കിങ്, ബിസിനസ്, ഡ്രൈവർ, സെയിൽസ് കൺസൾട്ടന്റ്, സൂപ്പർവൈസർ, ടെലികോളർ, സർവീസ് അഡ്വൈസർ, ടെക്നീഷ്യൻ, കസ്റ്റമർ കെയർ മാനേജർ, ഓപറേറ്റർ ട്രെയിനി, ഡെലിവറി എക്സിക്യൂട്ടീവ്, എഫ് ആന്‍ഡ് ബി സർവീസ്, ഷെഫ്, ഐടിഐ ഫിറ്റർ, മെക്കാനിസ്റ്റ്, ഇൻഷുറൻസ് എക്സിക്യൂട്ടീവ്, ഏവിയേഷൻ ആന്‍ഡ് ലോജിസ്റ്റിക്സ് ഫാക്കൽറ്റീസ്, വയറിങ് ആന്‍ഡ് ഇലക്ട്രീഷൻ, ബോയിലർ ഓപറേറ്റർ, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി തുടങ്ങി 50 ഓളം വ്യത്യസ്ത ട്രേഡുകളിൽ ആയി 4000 ത്തോളം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലകളിൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന അറുപതോളം കമ്പനികൾ തൊഴിൽമേളയിൽ പങ്കെടുക്കും. 18 നും 40 നും ഇടയിൽ പ്രായമുള്ള എസ്എസ്എൽസി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പ്രഫഷനൽ ബിരുദങ്ങൾ ഉള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഫെബ്രുവരി 11ന് രാവിലെ 9ന് ഗവൺമെന്റ് പോളിടെക്നിക് കോളജ് കളമശേരിയിൽ ഹാജരാകണം. സ്പോട്ട് റജിസ്ട്രേഷൻ ആയിരിക്കും. റജിസ്ട്രേഷൻ സമയം രാവിലെ 9 മുതൽ 11 വരെ.