ADVERTISEMENT

നെടുമ്പാശേരി ∙ കേരളത്തിലെ അതിപുരാതന തീർഥാടന കേന്ദ്രങ്ങളിലൊന്നായ അകപ്പറമ്പ് സെന്റ് ഗർവാസീസ് പ്രോത്താസീസ് പള്ളിയിൽ വിശുദ്ധ ഗർവാസീസിന്റേയും പ്രോത്താസീസിന്റേയും തിരുനാൾ ഇന്നാരംഭിക്കും. ഞായറാഴ്ചയാണ് പ്രധാന തിരുനാൾ ദിനം.തിരുനാളിനൊരുക്കമായുള്ള നൊവേന ഫെബ്രുവരി 1ന് ആരംഭിച്ചു. തിരുനാളിന്റെ ഭാഗമായി പള്ളിയിൽ സംഘടിപ്പിച്ച ഇരട്ടകളുടെയും ഗർവാസീസ്, പ്രോത്താസീസ് നാമധാരികളുടേയും സംഗമത്തിൽ ഏറെപ്പേർ പങ്കെടുത്തു. അവർക്കു വേണ്ടി പ്രത്യേക സമർപ്പണ പ്രാർഥനകൾ നടത്തി.

കന്തീശങ്ങളുടെ മധ്യസ്ഥതയാൽ അനേകർക്ക് അനുഗ്രഹങ്ങൾ ലഭിച്ചു വരുന്നു. ബധിരരുടെയും മൂകരുടെയും പ്രത്യേക മധ്യസ്ഥരാണ് കന്തീശങ്ങൾ. ഒട്ടേറെപ്പേർക്ക് രോഗസൗഖ്യവും ലഭിക്കുന്നു. മണി, മണിക്കയർ നേർച്ചകളാണ് പള്ളിയിലെ പ്രത്യേക വഴിപാടുകൾ.തിരുനാളിന്റെ കൊടിയേറ്റ് ഇന്ന് നടക്കും. രാവിലെ 6.30ന് കുർബാന. വൈകിട്ട് 5.30ന് വികാരി ഫാ. മൈക്കിൾ ആറ്റുമ്മൽ കൊടി കയറ്റും. തുടർന്ന് കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നിവ. രാത്രി 7ന് നാടകം ‘ആകാശം വരയ്ക്കുന്നവർ’.

നാളെ രാവിലെ 6.30ന് കുർബാന. വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച, രൂപം എഴുന്നള്ളിച്ച് വെയ്ക്കൽ. തുടർന്ന് തിരുനാൾ പാട്ടുകുർബാന, പ്രസംഗം, വാപ്പാലശേരി കപ്പേളയിലേക്ക് പ്രദക്ഷിണം, ശിങ്കാരിമേളം, വെടിക്കെട്ട് എന്നിവ.തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 7നും 10നും കുർബാന. വൈകിട്ട് 5ന് തിരുനാൾ പാട്ടുകുർബാന, പ്രസംഗം, പ്രദക്ഷിണം, ശിങ്കാരമേളം എന്നിവയുണ്ടാകും.

വികാരി ഫാ. മൈക്കിൾ ആറ്റുമ്മൽ, സഹ വികാരി ഫാ. ജിഫിൻ മാവേലി, ട്രസ്റ്റിമാരായ രഞ്ജി പെട്ടയിൽ, ജിൻസൺ തെക്കേക്കര, തിരുനാൾ കൺവീനർ വിൽസൺ പാനികുളങ്ങര, ജോ. കൺവീനർ ജോസ് കുളങ്ങര, ട്രഷറർ റോബി പെട്ടയിൽ, വൈസ് ചെയർമാൻ ജോസ് പാടത്തറ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com