ദേശീയപാത വികസനം: പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുന്നു
Mail This Article
×
കോതമംഗലം∙ ദേശീയപാത വികസനത്തിനു നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നഗരസഭയിലും കവളങ്ങാട് പഞ്ചായത്തിലും വ്യാപകമായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജല വിതരണം താറുമാറായി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കാന കീറിയിടത്തെല്ലാം പൈപ്പ് പൊട്ടി ജലനഷ്ടം സംഭവിക്കുകയാണ്. നഗരസഭയിലെ ഒന്നാം വാർഡിലും 19 മുതൽ 31 വരെ വാർഡുകളിലും ദിവസങ്ങളായി വെള്ളം ലഭിക്കുന്നില്ല. നഗരത്തിൽ ടിബിക്കുന്നിലെ ജലസംഭരണിയിലേക്കുള്ള പൈപ്പിനും നാശമുണ്ടായി. കവളങ്ങാട് പഞ്ചായത്തിൽ നെല്ലിമറ്റം മുതൽ നേര്യമംഗലം വരെ പ്രശ്നങ്ങളുണ്ട്. പൊട്ടിയ പൈപ്പുകൾ നന്നാക്കാനുള്ള കാലതാമസം വേനൽക്കാലത്തു ജനത്തെ ദുരിതത്തിലാക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.