ADVERTISEMENT

ആലങ്ങാട് ∙ മാളികംപീടികയ്ക്കു സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്കു തീപിടിച്ചു. രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ആലുവ– പറവൂർ റോഡിൽ  വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്കാണ് തീപിടിച്ചത്.  അപകടത്തിൽ വാഹനത്തിൽ മുൻഭാഗം പൂർണമായും കത്തിനശിച്ചു. പറവൂരിൽ നിന്നു അഗ്നിരക്ഷാസേന എത്തിയാണു തീയണച്ചത്. സംഭവത്തെ തുടർന്നു പ്രധാന പാതയിൽ അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു സംശയിക്കുന്നു. ആർക്കും പരുക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com