ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാം, വരുമാനം നേടാം: ‘ദി ബിഗ് ഷോര്‍ട് ചലഞ്ചി’ലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
Mail This Article
കൊച്ചി∙ യുവ പ്രതിഭകളുടെ ഹ്രസ്വചിത്ര സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കാനായി ഓപ്പണ്‍ ആക്‌സസ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ എബിസി ടാക്കീസും ഷോര്‍ട്ട് 2 ഷോര്‍ട്ട് ഫിലിം ആന്‍ഡ് എന്റര്‍ടെയ്ൻമെന്റും സംയുക്തമായി നടത്തുന്ന ‘ദി ബിഗ് ഷോര്‍ട് ചലഞ്ചി’ന്റെ മൂന്നാം എഡിഷനിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു.
ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം വരുമാനവും ലഭ്യമാക്കും വിധമാണ് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ‘ദി ബിഗ് ഷോര്‍ട് ചലഞ്ച്’ ക്രമീകരിച്ചിരിക്കുന്നതെന്ന് എബിസി ടാക്കീസ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ ഷാലിഭദ്ര ഷാ, ഷോര്‍ട്ട് 2 ഷോര്‍ട്ട് ഫിലിം ആന്‍ഡ് എന്റര്‍ടെയ്ൻമെന്റ് മാനേജിങ് ഡയറക്ടര്‍ ശ്ലീബ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഇല്ലാതെ ചിത്രങ്ങള്‍ നേരിട്ട് എബിസി ടാക്കീസിന്റെ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദര്‍ശിപ്പിക്കും. ടിക്കറ്റ് നിരക്ക് അതാത് ചിത്രങ്ങളുടെ സംവിധായകനും നിര്‍മാതാവിനും നിശ്ചയിക്കാം. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രത്തിന് ഒരു ലക്ഷം രൂപയും കൂടുതല്‍ വരുമാനം നേടുന്ന ചിത്രത്തിന് ഒരു ലക്ഷം രൂപയും സമ്മാനമായി നല്‍കും.
മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാണ് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയം. gp@abctalkies.com എന്ന ഇ മെയില്‍ വിലാസത്തില്‍ എന്‍ട്രികള്‍ അയയ്ക്കണം. ഏപ്രില്‍ 20 മുതല്‍ ഒരു മാസക്കാലം ചിത്രങ്ങള്‍ ഒടിടിയില്‍ ലഭ്യമാക്കും. മേയ് 25ന് വിജയികളെ പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.abctalkies.com, 9740731101, 9847047701.