ADVERTISEMENT

തൃക്കാക്കര ∙ ഭാരതമാതാ കോളജ് വിദ്യാർഥികൾക്കൊപ്പം നൃത്തമാടി നടി ഭാവന. തൃക്കാക്കര നിയോജക മണ്ഡലത്തിലെ ആശാ വർക്കർമാരെ ആദരിക്കാൻ ഉമാ തോമസ് എംഎൽഎ സംഘടിപ്പിച്ച ചടങ്ങിലാണ് വിദ്യാർഥികളുടെ ആവശ്യപ്രകാരം ഭാവന നൃത്തം ചെയ്തത്. ചടങ്ങ് ഭാവന ഉദ്ഘാടനം ചെയ്തു. തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്ന പി.ടി.തോമസിനെ മറക്കാനാകില്ലെന്നും ആശാവർക്കർമാർ നാടിനു നൽകുന്ന സേവനം വലുതാണെന്നും ഭാവന പറഞ്ഞു. ഉമാ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ള, വൈസ് ചെയർമാൻ പി.എം.യൂനുസ്, ഡൊമിനിക് പ്രസന്റേഷൻ, ആർ.ഗോപാലകൃഷ്ണൻ, ടി.ജി. ദിനൂപ്, ഡിജോ കാപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com