ADVERTISEMENT

കൊച്ചി∙ എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളുടെ ആദ്യ സ്ക്വാഡ്രൻ 6ന് കൊച്ചി നാവികാസ്ഥാനത്തു പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമ്മിഷൻ ചെയ്യും. യുഎസ് നിർമിത എംഎച്ച് 60 ആർ മൾട്ടിറോൾ ഹെലികോപ്റ്ററുകളുടെ സ്ക്വാഡ്രൻ ദക്ഷിണനാവിക കമാൻഡിനു കീഴിലാണു വിന്യസിക്കുന്നത്. 6 ഹെലികോപ്റ്ററുകളാണ് ഒരു സ്ക്വാഡ്രനിൽ ഉൾപ്പെടുന്നത്. യുഎസിൽനിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളിൽ ഇതിനോടകം രാജ്യത്തെത്തിച്ച ആറെണ്ണമാണു ആദ്യഘട്ടമായി നാവികസേനയ്ക്കു ലഭിച്ചത്.   

മിലൻ രാജ്യാന്തര നാവികാഭ്യാസ പ്രകടനത്തിൽ പങ്കെടുക്കാൻ വിശാഖപട്ടണത്തായിരുന്ന ഹെലികോപ്റ്ററുകൾ ഇന്നു കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ മടങ്ങിയെത്തും. ഐഎൻഎസ് വിക്രാന്തിൽ ഉൾപ്പെടെ ഇവയുടെ പരീക്ഷണം നടത്തിയിരുന്നു.  ഇന്ത്യൻ സമുദ്രമേഖലയിൽ കടന്നുകയറി ചൈനീസ് അന്തർവാഹിനികൾ നടത്തുന്ന നിരീക്ഷണത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണു സ്ക്വാഡ്രൻ രൂപീകരിക്കുന്നത്.

എംഎച്ച് 60  റോമിയോ
വില: ഏകദേശം 583 കോടി
വേഗം: മണിക്കൂറിൽ  267 കിലോമീറ്റർ
സഞ്ചരിക്കാവുന്ന ദൂരം: 834 കിലോമീറ്റർ
ഭാരം: 6.85 ടൺആയുധങ്ങൾ: എംകെ 54ടോർപിഡോ, ഹെൽഫയർ ആന്റി സർഫസ് മിസൈൽ,7.62 എംഎം മെഷീൻ ഗൺ.
ദൗത്യങ്ങൾ: അത്യാധുനിക റഡാർ, സെൻസർ, സോണർ എന്നിവയുടെ    സഹായത്തോടെ സമുദ്രത്തിനടിയിലുള്ള അന്തർവാഹിനികളുടെ സ്ഥാനം നിർണയിച്ച് ആക്രമിക്കാൻ സാധിക്കും.

English Summary:

MH 60 Romeo Copter Squadron in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com