ADVERTISEMENT

കൊച്ചി∙ കൊറിയർ സ്ഥാപനങ്ങൾ വഴി വർധിച്ചുവരുന്ന മയക്കുമരുന്ന് വിപണനം തടയുന്നതിന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം സിറ്റിയിലെ 10 പ്രമുഖ കൊറിയർ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.സുദർശന്റെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ  അസിസ്റ്റൻറ് കമ്മീഷണർ എം.യു.ബാലകൃഷ്ണൻ, എറണാകുളം സെൻട്രൽ അസിസ്റ്റൻറ് കമ്മീഷണർ വി.കെ.രാജു എന്നിവരുടെ നേതൃത്വത്തിൽ സിറ്റിയിലെ സ്പെഷൽ സ്ക്വാഡിന്റെയും എറണാകുളം, സെൻട്രൽ സബ് ഡിവിഷനുകളിലെ പൊലീസുകാരുടെയും കൊച്ചി സിറ്റി ഡോഗ് സ്കോഡിന്റെയും നേതൃത്യത്തിലാണ്  കൊറിയർ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. മയക്കുമരുന്ന് വിപണനം തടയുന്നതിന് പരിശോധനകൾ തുടരുമെന്ന് കമ്മീഷണർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com