ADVERTISEMENT

കാലടി∙ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് വിദ്യാർഥികളുടെ വിദ്യുത് പദ്ധതി പത്തു വർഷം പൂർത്തിയാക്കി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകൾ സൗജന്യമായി വൈദ്യുതീകരിച്ചു നൽകുന്ന പദ്ധതിയായ വിദ്യുതിന്റെ ദശവത്സര ആഘോഷ പരിപാടി സിമട്രിക്കൽ പവർ സിസ്റ്റംസ് സിഇഒയും പൂർവവിദ്യാർഥിയുമായ ജിതിൻ കുമാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ. എം.എസ്.മുരളി അധ്യക്ഷത വഹിച്ചു. റയോഡ് ലോജിക് ഡയറക്ടർ സി.എസ്.കൈലാഷ്, വിദ്യുത് പദ്ധതിക്ക് തുടക്കം കുറിച്ച ബാച്ചിന്റെ പ്രതിനിധി കെ.അരവിന്ദ്, വകുപ്പ് മേധാവി ഡോ. ദീപ ശങ്കർ, വിദ്യാർഥി പ്രതിനിധി എച്ച്.ഹരിത തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതരംഗത്ത് സമീപകാലത്തു ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയ ജോയ് പോൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച അദ്ധ്യാപകർ, വിദ്യാർഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com