‘ക്ഷമ ഉണ്ടെങ്കിൽ ഓഹരി വിപണിയിൽ നിന്ന് നേട്ടങ്ങൾ കൊയ്യാം’
Mail This Article
കാലടി∙ ക്ഷമയും ദീർഘകാല നിക്ഷേപവും കൊണ്ടുമാത്രമേ ഓഹരി വിപണിയിൽ നിന്ന് നേട്ടങ്ങൾ കൊയ്യാനാകൂവെന്ന് ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ.വിജയകുമാർ. ഓഹരിയെ പെട്ടെന്ന് കാശുണ്ടാക്കാനുള്ള മാർഗമായി കാണരുത്. ചിട്ടയായുള്ള എസ്ഐപി നിക്ഷേപം രാജ്യത്ത് ഉയർന്നുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീറിങ് ആൻഡ് ടെക്നോളജി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം എന്നിവ സംയുക്തമായി നടത്തിയ ‘അഡ്വാൻസ്ഡ് പോർട്ട്ഫോളിയോ മാനേജ്മെന്റിൽ’ മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന അദ്ദേഹം.
പ്രിൻസിപ്പൽ ഡോ. എം.എസ്.മുരളി സെമിനാർ ഉദ്ഘാടനം ചെയ്തു. ജിയോജിത് സൗത്ത് കേരള ഹെഡ് എൻ.ജി.മനോജ് സംശയങ്ങൾക്ക് മറുപടി നൽകി. മലയാള മനോരമ സർക്കുലേഷൻ സീനിയർ മാനേജർ പി.നിധിൻ, ഡീൻ ഡോ. പി.സോജൻ ലാൽ (സ്കൂൾ ഓഫ് കംപ്യൂട്ടിങ് ആൻഡ് സ്ട്രാറ്റജിക്ക് പ്ലാനിങ്), പ്രോഗ്രാം കോഡിനേറ്റർ പ്രഫ. കെ.ആർ.രഞ്ജിത്ത്, ജോയിൻ കോഡിനേറ്റർ ഡോ. എ.ജി.ഹരിനാരായണൻ, പ്രഫ. ബി.ഷാജി മോഹൻ (എച്ച്ഒഡി എംബിഎ), ഏറ്റുമാനൂർ അർച്ചന വിമൻസ് സെന്റർ ഡയറക്ടർ ത്രേസ്യാമ്മ മാത്യു, ജിയോജിത് കലൂർ ബ്രാഞ്ച് ഹെഡ് എ.റഹ്മത്ത്, സ്മിത സി. ചെറിയാൻ, ജിയോജിത് ഫിനാൻഷ്യൽ കൺസൾട്ടന്റ് (കലൂർ ബ്രാഞ്ച്) എന്നിവർ സംസാരിച്ചു.