ADVERTISEMENT

എളങ്കുന്നപ്പുഴ∙ ഇല്ലായ്മകളുടെ നടുവിൽ നിന്നു നിശ്ചയദാർഢ്യത്തോടെ പൊരുതാനിറങ്ങിയ സുരണ്യ സുരേന്ദ്രന് ജാർഖണ്ഡിൽ നടന്ന പാരാബാഡ്മിന്റൺ ദേശീയചാംപ്യൻഷിപ്പിൽ മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ വെങ്കലമെഡൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നിതിൻ ആയിരുന്നു മത്സരത്തിലെ പങ്കാളി. എളങ്കുന്നപ്പുഴ പെരുമാൾപടി വാര്യത്ത് പരേതനായ സുരേന്ദ്രന്റെയും കനകമ്മയുടെയും മകൾക്ക് 120 സെന്റീ മീറ്ററാണ് ഉയരം. ഇരു കാലുകൾക്കും വളവുണ്ട്. കൊച്ചിൻ യൂണിവേഴ്‌സ്റ്റിയിൽ നിന്നു ബിടെക് ബിരുദം നേടിയ സുരണ്യ ലിറ്റിൽ പീപ്പിൾ ട്രസ്റ്റിലൂടെയാണു കായിക രംഗത്തെത്തിയത്. 

പാരാബാഡ്മിന്റൺ സംസ് ഥാന ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയതോടെ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ പണമില്ലാതെ വിഷമിക്കുന്നതു ചൂണ്ടിക്കാട്ടി മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതേ തുടർന്നു ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി,കടവന്ത്ര സർവ് പീപ്പിൾസ് ഫൗണ്ടേഷൻ ( എസ്പിഎഫ്) എന്നിവർ നൽകിയ സഹായമാണു ദേശീയമത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയത്. 3 വർഷം മുൻപ് പിതാവ് സുരേന്ദ്രൻ മരിച്ചതോടെ അമ്മയും സുരണ്യയും തനിച്ചാണ്. തുടർമത്സരങ്ങൾക്കും പരിശീലനത്തിനും ഇനിയും പണം വേണം. അതിനും സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണു സുരണ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com