എയർപോർട്ട് റോഡിൽ സൗജന്യ പ്രഭാത ഭക്ഷണം; ഈ നന്മമരം പൂത്തിട്ട് ഒരു വർഷം

Mail This Article
അങ്കമാലി ∙ വിശക്കുന്നവർക്കു മുന്നിൽ നന്മയുടെ പൂമരം പൂത്തിട്ട് ഒരു വർഷം തികഞ്ഞു. എയർപോർട്ട്– മറ്റൂർ റോഡിൽ ചെത്തിക്കോട് ജംക്‌ഷനു സമീപത്ത് നന്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രഭാതഭക്ഷണം സൗജന്യമായി വിതരണം ചെയ്തു തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. കഞ്ഞിയും അപ്പവും ഇടിയപ്പവും മുട്ടക്കറിയുമൊക്കെയാണു വിഭവങ്ങൾ. രാവിലെ 6.30 മുതലാണു ഭക്ഷണവിതരണം. കഞ്ഞിയോടൊപ്പം മോരും കറിയും ചമ്മന്തിയും പപ്പടവും ഉണ്ടാകും.
ഉണ്ടാക്കിയ ഭക്ഷണം തീരും വരെ വിളമ്പും. നായത്തോട് വിതയത്തിൽ ജയിംസ് തോമസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് ഏതാനും ഈ സംരംഭത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. ആലുവ തേയ്ക്കാനത്ത് ഡൊമിനിക് തേയ്ക്കാനത്ത്, ആനപ്പാറ ഇഞ്ചയ്ക്കൽ ബേബി, നായത്തോട് സ്വദേശി വി.കെ. മാത്യു,നീലീശ്വരം സ്വദേശി ടോമി തുടങ്ങി സമാനമനസ്കരായ ഒരു കൂട്ടം സുഹൃത്തുക്കളും ഇതിനു പിന്നിലുണ്ട്.