കൊച്ചി മെട്രോ 347–ാം നമ്പർ തൂണിനു താഴെ ദേശീയപാതയിൽ ഉയരവ്യത്യാസം; അപകട ഭീഷണി
Mail This Article
×
കളമശേരി ∙ ദേശീയപാതയിൽ പത്തടിപ്പാലത്ത് കൊച്ചി മെട്രോ റെയിലിന്റെ 347–ാം നമ്പർ തൂണിന്റെ ഇരുവശവും താഴെ റോഡിലുണ്ടായിട്ടുള്ള ഉയരവ്യത്യാസം ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് അപകടഭീഷണിയായി. തൂണിന്റെ അടിത്തറ റോഡിൽ നിന്ന് 5 സെന്റിമീറ്ററോളം ഉയർന്നാണു നിൽക്കുന്നത്. തൊട്ടടുത്തെത്തുമ്പോഴാണു റോഡിന്റെ ഉയര വ്യത്യാസം കാണാൻ കഴിയുക. വേഗത്തിൽ വരുന്ന വാഹനങ്ങൾ പെട്ടെന്നു ബ്രേക്കിടുന്നതും വെട്ടിച്ചു മാറ്റുന്നതും അപകടത്തിനിടയാക്കുന്നു.
ഒരു വർഷം മുൻപ് ഇതേ അവസ്ഥയുണ്ടായപ്പോൾ ഈ പ്രദേശ മാത്രം ടാർ ചെയ്തു പരിഹാരം കാണുകയായിരുന്നു. ഈ ഭാഗത്തു മറ്റു തൂണുകൾക്കു സമീപവും റോഡിൽ ഉയര വ്യത്യാസം പ്രകടമാണെങ്കിലും 347–ാം നമ്പർ തൂണിന്റെ താഴെ ഭാഗത്തു മാത്രമാണ് അപകട ഭീഷണി ഉയർന്നിട്ടുള്ളത്.
English Summary:
Height Disparity Under Kochi Metro Pillar 347 Poses Danger
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.