ADVERTISEMENT

 

മൂന്നാർ ∙ നൈട്രജൻ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. തമിഴ്നാട് സ്വദേശിയായ ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10ന് കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ലാക്കാട് ടോൾ പ്ലാസയ്ക്കു സമീപത്തുവച്ചാണു ലോറി മറിഞ്ഞത്.തമിഴ്നാട്ടിൽ നിന്നു മാട്ടുപ്പെട്ടി പശുവളർത്തൽ കേന്ദ്രത്തിലേക്ക് വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ലോറിയുടെ ഓയിൽ ടാങ്ക് പൊട്ടി ഓയിൽ റോഡിലേക്ക് ഒഴുകി. അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡിൽ പടർന്ന ഓയിൽ കഴുകി വൃത്തിയാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com