ADVERTISEMENT

ചെറുതോണി ∙ ഉയിർപ്പിന്റെ സ്മരണ പുതുക്കി ഇടുക്കി രൂപതയിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിന്റെ പ്രത്യേക തിരുക്കർമങ്ങൾ നടന്നു. 50 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കും പ്രാർഥനകൾക്കും പരിസമാപ്തി കുറിച്ചു നടന്ന പാതിരാ കുർബാനയിലും പ്രത്യേക തിരുക്കർമങ്ങളിലും ഒട്ടേറെ വിശ്വാസികൾ പങ്കെടുത്തു. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ പുലർച്ചെ മൂന്നോടെ ആരംഭിച്ച ഉയിർപ്പിന്റെ തിരുക്കർമങ്ങൾക്കു രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകി.

വിശുദ്ധ കുർബാനയോടെയാണു തിരുക്കർമങ്ങൾ ആരംഭിച്ചത്. കുർബാന മധ്യേ ക്രിസ്തുവിന്റെ തിരുസ്വരൂപം വഹിച്ച് ദേവാലയം ചുറ്റി തിരി പ്രദക്ഷിണം നടന്നു. തുടർന്നു ഫാ. അമൽ മണിമല ഈസ്റ്റർ ദിന സന്ദേശം നൽകി. കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം, ഫാ.ജോസഫ് ഉമ്മിക്കുന്നേൽ, ഫാ.അമൽ മണിമല എന്നിവർ സഹകാർമികരായി.

ഈസ്റ്റർ പകർന്നു വലിയ പ്രത്യാശ: മാർ ജോൺ നെല്ലിക്കുന്നേൽ

ജീവിതത്തിൽ സഹനങ്ങളും പരാജയങ്ങളും തകർച്ചകളും അലട്ടുമ്പോൾ, അതിനപ്പുറം പ്രതീക്ഷയുടെ പുലരിയുണ്ടെന്നുള്ള വലിയ പ്രത്യാശയാണ് ഈസ്റ്റർ പകർന്ന് നൽകുന്നതെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. വാഴത്തോപ്പ് സെന്റ് ജോർജ്

കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഉയിർപ്പിന്റെ തിരുക്കർമങ്ങൾക്ക് ശേഷം സന്ദേശം നൽകുകയായിരുന്നു ബിഷപ്. വലിയ പ്രത്യാശയുടെ സന്ദേശമാണ് ഈ ദിനം നൽകുന്നത്. ദൈവത്തിന്റെ കൃപയും ചൈതന്യവും ഹൃദയങ്ങളിലേക്കും ഭവനങ്ങളിലേക്കും എത്താൻ ഈ ദിനം വിശുദ്ധമായി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com