ADVERTISEMENT

മൂലമറ്റം∙ കുടയത്തൂർ, മുതിയാമല ഗവ. എൽപി സ്കൂളിലെ എല്ലാ വിദ്യാർഥികളുടെയും അക്കൗണ്ടിലേക്ക് എല്ലാ മാസവും 29ന് 300 രൂപ വീതം ക്രെഡിറ്റാകും! 63 വർഷം മുൻപ് പഠിച്ച സ്കൂളിന് ഒരു പൂർവവിദ്യാർഥി നൽകുന്ന ദക്ഷിണയാണത്. 1960 മുതൽ 1965 വരെ 1 മുതൽ 5 വരെ ഇവിടെ പഠിച്ച ജോർജ് മുണ്ടയ്ക്കൽ താൻ ആദ്യപാഠങ്ങൾ പഠിച്ച സ്കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടുള്ള ചില വിദ്യാർഥികളെ സഹായിക്കാൻ ഒരു സ്കോളർഷിപ് നൽകാനാണ് ആദ്യം തീരുമാനിച്ചത്.

പക്ഷേ ബുദ്ധിമുട്ടുള്ളവർ ധാരാളം ഉണ്ട് എന്നതിനാലാണ് സ്കൂൾ അധികൃതരുമായി ആലോചിച്ച് എല്ലാ വിദ്യാർഥികൾക്കും സമ്മാനമായി 300 രൂപവീതം നൽകാൻ തീരുമാനിച്ചത്. അത് സ്കൂൾ കാലയളവിൽ മാത്രമല്ല 12 മാസവും നൽകുന്നുമുണ്ട്. 2019– 2020 അധ്യയനവർഷം മുതൽ ആരംഭിച്ച ഇൗ സമ്മാന വിതരണം അഞ്ചാം വർഷവും തുടരുകയാണ്.

പഠനശേഷം 1975ൽ കേരളത്തിനു പുറത്തേക്ക് ജോലിക്കായി പോയ ജോർജ് മുണ്ടയ്ക്കൽ വിജയവാഡ, ഒഡീഷ, ചെന്നൈ എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷം ഇപ്പോൾ പുതുച്ചേരിയിലാണ് ബിസിനസ് ചെയ്യുന്നത്. ഭാര്യ ഏലിയാമ്മ ജോർജിനും മക്കളായ ആൻ, അബി എന്നിവർക്കും ഒപ്പം  പുതുച്ചേരിയിൽ തന്നെയാണ് താമസവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com