കരടിയുടെ സാന്നിധ്യം: ഹരിതനഗറിൽ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു
Mail This Article
×
കുമളി ∙ ജനവാസ മേഖലയായ കുമളി അട്ടപ്പള്ളം ഹരിതനഗർ പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. കുമളി റേഞ്ചിലെ ചെല്ലാർകോവിൽ സെക്‌ഷനിലെ ഉദ്യോഗസ്ഥരാണ് ക്യാമറ സ്ഥാപിച്ച് സ്ഥലത്ത് നിരീക്ഷണം നടത്തുന്നത്. തിങ്കളാഴ്ച വെളുപ്പിനാണ് പ്രദേശത്ത് നാട്ടുകാർ കരടിയെ കണ്ടത്. വിവരം അറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വനമേഖലയോട് ചേർന്ന പ്രദേശം അല്ലാത്തതിനാൽ ഒരുപക്ഷേ കൂട്ടം തെറ്റി വന്ന കരടിയാകാമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ക്യാമറയിലൂടെ കരടിയുടെ സാന്നിധ്യം ഉറപ്പായാൽ കൂട് വയ്ക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.