ADVERTISEMENT

മുട്ടം ∙ പഞ്ചായത്തിൽ പത്തിലേറെ സർക്കാർ കെട്ടിടങ്ങളാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്. ഇവ പ്രവർത്തനം ആരംഭിച്ചാൽ മുട്ടത്തിന്റെ വികസനത്തിന് ഏറെ പ്രയോജനപ്രദമാകുമെന്ന് നാട്ടുകാർ. നിർമിതി കേന്ദ്രം റീജനൽ ഓഫിസ്, ജില്ല ജയിൽ കന്റീൻ, പോളിടെക്‌നിക് വനിതാ ഹോസ്റ്റൽ, പോളിടെക്‌നിക് കന്റീൻ കെട്ടിടം, എംവിഐപി റെസ്റ്റ് ഹൗസ്, മലങ്കര എൻട്രൻസ് പ്ലാസ, മലങ്കര ബോട്ട് ജെട്ടി, എന്നിവ പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും  തുറന്നു പ്രവർത്തിക്കാൻ നടപടിയായിട്ടില്ല.  ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസ്, എൻജിനീയറിങ് കോളജ് ക്യാംപസിലെ ആർട്‌സ് കോളജ് കെട്ടിടം, ഹാഡ കാർഷിക വിപണ കേന്ദ്രം, കമ്യുണിറ്റി ഹെൽത്ത് സെന്റർ ക്വാർട്ടേഴ്‌സ്, മത്സ്യ മാർക്കറ്റ് എന്നിവയുടെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടിയാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 

10 വർഷം മുൻപ് പി.ടി.തോമസ് എം.പിയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയതാണ് മുട്ടം പോളി ടെക്‌നിക് വനിതാ ഹോസ്റ്റൽ കെട്ടിടം. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇതുവരെ തുറന്ന് നൽകാൻ കഴിഞ്ഞിട്ടില്ല. 7 വർഷം മുൻപ് നിർമാണം നടത്തിയതാണ് മലങ്കര പാർക്കിലെ ബോട്ട് ജെട്ടിയും എൻട്രൻസ് പ്ലാസയും ഇനിയും പ്രവർത്തന സജ്ജമായിട്ടില്ല. ജില്ലാ ജയിലിന് മുൻവശത്തു നിർമിച്ചിട്ടിരിക്കുന്ന കന്റീൻ തുറക്കാനായിട്ടില്ല. ജീവനക്കാരുടെ കുറവാണ് കാരണമായി പറയുന്നത്. നിർമിതി കേന്ദ്രത്തിന്റെ റീജനൽ ഓഫിസ് 10 വർഷം മുൻപ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റി. അന്ന് മുതൽ മുട്ടത്തെ കെട്ടിടം അനാഥമായി കിടക്കുകയാണ്. കോടതിക്കവലയിൽ നിർമിച്ച വിശ്രമകേന്ദ്രവും അനാഥമായി കിടക്കുന്നു. ഇതിൽ ഒരു മുറി കുടുംബശ്രീ സംരഭത്തിന് നൽകിയെങ്കിലും അതും സാങ്കേതികത പറഞ്ഞ് കുടുംബശ്രീക്ക് കൈമാറിയിട്ടില്ല. തൊടുപുഴയുടെ റിമോട്ട് പട്ടണമായ മുട്ടത്തിന്റെ വികസനത്തിന് ഈ കെട്ടിടങ്ങൾ പ്രവർത്തന സജ്ജമാക്കിയാൽ ഏറെ ഉപകാരപ്രദമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com