ADVERTISEMENT

അണക്കര∙ ക്ഷീരകർഷകർക്കായി പലിശരഹിത വായ്പപ്പദ്ധതി നടപ്പാക്കുമെന്നു മന്ത്രി ജെ.ചിഞ്ചുറാണി. സംസ്ഥാന ക്ഷീരകർഷക സംഗമം (പടവ് 2024) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകർഷകർ ഫാം നവീകരണത്തിനായി എടുത്ത ബാങ്ക് വായ്പയുടെ പലിശ സർക്കാർ ധനസഹായമായി നൽകുന്ന പലിശരഹിത വായ്പപ്പദ്ധതി  ഉടൻ ആരംഭിക്കും. പശുപരിപാലനം കാര്യക്ഷമമാക്കാൻ പശുക്കളുടെ ജനിതക പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ഹെൽത്ത് ടാഗുകൾ വിതരണം ചെയ്യുന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

വിവിധ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. മാധ്യമ അവാർഡുകൾ സിബു ഭുവനേന്ദ്രൻ (മലയാള മനോരമ), അനിൽ വള്ളിക്കാട്, കെ.ശ്രീകാന്ത്, ബി.എൽ.അരുൺ (മനോരമ ന്യൂസ്), പി.സുരേശൻ (ദേശാഭിമാനി), നോബിൾ ജോസ് (മാതൃഭൂമി), ഫാം ഇൻഫർമേഷൻ ബ്യൂറോ, അരുൺ കുമാർ വയനാട് എന്നിവർക്കും സമ്മാനിച്ചു. മിൽമ ചെയർമാൻ കെ.എസ്.മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി.ഉണ്ണിക്കൃഷ്ണൻ, ഇആർസിഎംപിയു ചെയർമാൻ എം.ടി.ജയൻ, ടിആർസിഎംപിയു ചെയർപഴ്സൻ മണി വിശ്വനാഥ്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം, ഇടുക്കി ജില്ലാ പഞ്ചായത്തംഗം ജോസഫ് കുരുവിള, കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com