ADVERTISEMENT

മൂന്നാർ ∙ സ്വജീവൻ രക്ഷിക്കാനായി, ആക്രമിക്കാൻ വരുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് എം.എം.മണി എംഎൽഎ. അക്രമകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ലെങ്കിൽ വെട്ടുകത്തിയും തൂമ്പയുമായി ജനങ്ങൾ ഇവയെ നേരിടണമെന്നും എം.എം.മണി പറഞ്ഞു. വർധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതി ജില്ല കമ്മിറ്റി മൂന്നാർ പോസ്റ്റ് ഓഫിസിനു  മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കർഷക സമിതി നേതാക്കളായ എം.വി.ബേബി, പി.മുത്തുപാണ്ടി, മാത്യു വർഗീസ്, ടി.ചന്ദ്രപാൽ, എസ്.നാഗയ്യ, എം.ലക്ഷ്മണൻ തുടങ്ങിയവർ പ്രസംഗിച്ചു

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com