ADVERTISEMENT

ചെറുതോണി ∙ വിവിധ കലക്ടർമാരുടെ നിഴൽ പോലെ കഴിഞ്ഞ 17 വർഷം തുടർച്ചയായി ഡഫേദാർ പദവിയിൽ സേവനമനുഷ്ഠിക്കുന്ന കെ.എൻ.സാബു വിരമിക്കുന്നു. ജില്ലാ കലക്ടറേറ്റ് സന്ദർശിച്ചിട്ടുള്ള ആരും മറക്കാൻ സാധ്യതയില്ലാത്ത മുഖമാണ് സാബുവിന്റേത്. ചേംബറിൽ കലക്ടറുടെ ഏതാവശ്യത്തിനും സേവന സന്നദ്ധനായി നിലകൊണ്ട സാബു സന്ദർശകരെ നിയന്ത്രിച്ചും എപ്പോഴും കർമനിരതനായിരുന്നു. ഇക്കാലയളവിൽ ജില്ല ഭരിച്ച 13 കലക്ടർമാരുടെ വിശ്വസ്ത സേവകനായി പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നു അദ്ദേഹം ഓർക്കുന്നു. 22 വർഷം മുൻപാണ് റവന്യു വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. 

ബുധനാഴ്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കലക്ടർ ഷീബാ ജോർജ് സാബുവിനു ഉപഹാരം സമ്മാനിച്ചു. ഡപ്യൂട്ടി കലക്ടർമാരായ കെ.മനോജ്, ഇ.എൻ.രാജു, അനിൽ ഫിലിപ്പ്, ഡോ. ജെ.ഒ.അരുൺ, ഫിനാൻസ് ഓഫിസർ എസ്.ശ്രീജ, ജില്ലാ ലോ ഓഫിസർ ജി.രഘുറാം, ഹുസൂർ ശിരസ്തദാർ എം.ജെ. ഷാജുമോൻ, സീനിയർ സൂപ്രണ്ട് ബിനു ജോസഫ്‌, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. ഇടുക്കി തടിയമ്പാട് കണിയാംകുടിയിൽ കുടുംബാംഗമാണ് സാബു. ഭാര്യ ഷൈനി. മക്കൾ: അശ്വതി, അഞ്ജു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com