അസൗകര്യങ്ങളിൽ തളർന്ന് ഇലവീഴാപ്പൂഞ്ചിറ
Mail This Article
മൂലമറ്റം ∙ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറയിൽ എത്തുന്ന വിനോദ സഞ്ചാരികൾ സൗകര്യത്തിന്റെ അഭാവത്തിൽ ബുദ്ധിമുട്ടുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് ഒട്ടേറെ സഞ്ചാരികളാണ് ഇവിടെയെത്തിയത് എത്തിയത്. വർഷങ്ങൾ പഴക്കമുള്ള ടൂറിസം കേന്ദ്രമാണെങ്കിലും അടുത്തയിടെയാണ് ഗതാഗത സൗകര്യമായത്.
കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയിൽ നിന്നും ആധുനികരീതിയിൽ ടാറിങ് പൂർത്തിയായി. കുടാതെ കാഞ്ഞാറിൽ നിന്നുള്ള റോഡും ടാറിങ് പൂർത്തിയായിട്ടുണ്ട്. ഇതോടെ അവധിക്കാലത്ത് ഒട്ടേറെയാളുകളാണ് പൂഞ്ചിറ കാണാനെത്തിയത്. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യം പോലുമില്ല.
സ്ത്രീകൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ പ്രാഥമിക ആവശ്യം പോലും നിറവേറ്റാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇലവീഴാപ്പൂഞ്ചിറ വ്യൂ പൊയിന്റിന്റെ 800 മീറ്റർ താഴെ വരെയാണ് നല്ല റോഡുള്ളത്. ഇവിടെ നിന്നും വിനോദസഞ്ചാരികളെ ജീപ്പിലാണ് മുകളിലെത്തിക്കുന്നത്.
ഈ 800 മീറ്റർ ഭാഗം പൊട്ടി പൊളിഞ്ഞാണു കിടക്കുന്നത്. ജീപ്പ് കടന്നുപോകുമ്പോൾ പ്രദേശമാകെ പൊടി കൊണ്ട് നിറയും. പൊടി ശല്യവും അതിജീവിച്ച് വേണം വ്യൂപൊയിന്റിലെത്താൻ. ഇലവീഴാപ്പൂഞ്ചിറയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യം ഒരുക്കി കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.