പുതിയവളപ്പ് കടപ്പുറത്ത് കരയിടിയാൻ തുടങ്ങി

HIGHLIGHTS
  • മഴയ്ക്കു മുൻപേ കരയിടിയാൻ തുടങ്ങിയതോടെ തീരദേശവാസികൾ ഭീതിയിൽ
sea-knr
ചൂട്ടാട് പുതിയ വളപ്പ് കടപ്പുറത്തെ കരയിടിച്ചിൽ
SHARE

പഴയങ്ങാടി∙  മഴക്കാലത്ത്  ഉണ്ടാകുന്ന കരയിടിച്ചിൽ ഇത്തവണ നേരത്തെ ആയതിന്റെ ഭീതിയിലാണ് മാടായി പഞ്ചായത്തിലെ  തീരദേശ ഗ്രാമമായ ചൂട്ടാട് മുതൽ പുതിയവളപ്പ് പാർക്ക് വരെ 500 മീറ്റർ നീളത്തിലാണ് കരയിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കടൽ ഭിത്തി ഇല്ലാത്ത പ്രദേശമാണ് ഇവിടം എന്നത് ഭീതികൂട്ടുന്നു.

സൂനാമി ദുരിത ബാധിത പ്രദേശമായ പുതിയ വളപ്പ് ചൂട്ടാട് മേഖലയിൽ ഇത്തരത്തിൽ  കരയിടിഞ്ഞതു പുതിയ പ്രതിഭാസമാണ്. കർക്കടകമാസത്തിലെ കനത്ത മഴയുടെ സമയത്താണ് പ്രദേശത്ത് കരയിടിച്ചിൽ ഉണ്ടാകുന്നത്  . ഇപ്പോൾതന്നെ  വൻ തോതിൽ കരയിടിഞ്ഞാൽ മഴക്കാലത്ത് സ്ഥിതി അതീവ ഗുരതരമാകുമെന്നു തീരദേശവാസികൾ പറയുന്നു. ഇവിടത്തെ ടൂറിസ്റ്റ് പാർക്കിൽ എത്തുന്ന പലരും ചൂട്ടാട് ബീച്ചിൽ ഇറങ്ങുന്നുണ്ട്.

ശക്തമായ തിരമാല അടിക്കുന്ന സമയത്ത് അപരിചിതരായ ആളുകൾ അപകടത്തിൽ പെടുന്നുണ്ട്. കരയിടിച്ചൽ ഉണ്ടായ ഭാഗത്ത് കാലെടുത്ത് വച്ചാൽ തന്നെ താഴ്ന്നു പോകുന്ന അവസ്ഥയാണ്. ലൈഫ് ഗാർഡിന്റെ സേവനം  ഇവിടെ ഉണ്ടെങ്കിലും ഇവിടെ എത്തുന്ന പലരും അതു പാലിക്കാതെ കടലിൽ ഇറങ്ങുന്നുണ്ട്. അടുത്തകാലത്ത് ശബരി മല ദർശനം കഴിഞ്ഞു വരികയായിരുന്ന വിരാജ്പേട്ട സ്വദേശി ഇവിടെ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ചിരുന്നു . മുൻപും അപകടമരണങ്ങൾ ഇവിടെ  നടന്നിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS