ADVERTISEMENT

 

കണ്ണൂർ∙ ട്രോളിങ് നിരോധനം ഇന്ന് പുലർച്ചെ മുതൽ പ്രാബല്യത്തിൽ. നിരോധനത്തെ തുടർന്ന് ജില്ലയിലെ ഹാർബറുകളിൽ നിന്നും സർവീസ് നടത്തുന്ന ഇതരസംസ്ഥാന ബോട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ തീരം വിട്ടു. യന്ത്രവൽകൃത ബോട്ടുകൾ കടലിൽ ഇറങ്ങുന്നതിനാണ് വിലക്ക്. ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ ഇറങ്ങാം. 

നിരോധനം നടപ്പിലാകുന്നതോടെ ഹാർബറുകൾ ഇനിയുള്ള 51 നാളുകൾ വിജനമാകും. വള്ളങ്ങളിൽ എത്തിക്കുന്ന ചെറു മത്സ്യങ്ങൾ ലഭ്യമാകുമെന്നതിനാൽ ചെറുകിട മത്സ്യ മേഖലയെ സാരമായി ബാധിക്കില്ല. ലോറികളിലും മത്സ്യ ലോഡുകൾ എത്തുന്നതിനാൽ മുൻ വർഷങ്ങളെ പോലെ ചെറുകിട മത്സ്യ വിപണിക്ക് വറുതിയുടെ കാലമെന്നത് പഴമൊഴി മാത്രമാകും. ട്രോളിങ് നിരോധന കാലം ബോട്ട് തൊഴിലാളികൾക്ക് വിശ്രമത്തിന്റെയും ബോട്ടുകൾ അറ്റകുറ്റ പണി നടത്തുന്നതിനുമുള്ള കാലമാണ്. ബോട്ടുകൾ വെയിലും മഴയും ഏൽക്കാതെ സംരക്ഷിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുകയാണ് മിക്കവരും. 

ജാഗ്രതാ നിർദേശം

കണ്ണൂർ∙ കനത്ത കാറ്റിനു സാധ്യതയുള്ളതിനാൽ 13 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com