അലവിലിൽ തെരുവുനായ ആക്രമണം; 5 പേർക്ക് കടിയേറ്റു

SHARE

അലവിൽ∙ അലവിൽ കളത്തിൽ പരിസരത്ത് മലയാള മനോരമ ഏജന്റ് ഉൾപ്പെടെ 5 പേർക്ക് നായയുടെ കടിയേറ്റു. പുലർച്ചെ പത്ര വിതരണം നടത്തുന്നതിനിടെ ശിവജി റോഡ് ഏജന്റ് എളമ്പിലാൻപാറ സ്വദേശി മനോജ് കുമാർ (51), റോഡിലൂടെ നടന്നു പോവുകയായിരുന്ന കൊയിലി സനൽ (42), ബാവ (52), പി.പ്രകാശൻ (51), വീട്ടു മുറ്റത്ത് നിൽക്കുകയായിരുന്ന സജ്ന മടപ്പത്തി (45) എന്നിവർക്കാണു കടിയേറ്റത്.

സജ്ന മടപ്പത്തിയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.തെരുവുനായ കൂട്ടം വിഹരിക്കുന്ന കളത്തിൽ കാവിൽ പരിസരത്തും അലവിലെ സമീപ പ്രദേശങ്ങളിലും ഭീതിയോടെയാണ് ആളുകൾ കഴിയുന്നത്. നായ ശല്യത്തിന് പരിഹാരം കാണുന്നതിന് ജില്ലാ പഞ്ചായത്തും ചിറക്കൽ പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS