വൈദ്യുതലൈനിൽ മരം വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു

kannur-tree-fall-on-clectric-line-traffic
തിരുമേനിയിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ട നിലയിൽ.
SHARE

ചെറുപുഴ∙ വൈദ്യുത ലൈനിൽ കൂറ്റൻ മരം വീണതിനെ തുടർന്നു ഗതാഗതവും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തിരുമേനി-താബോർ റോഡിൽ തിരുമേനി മിൽമയ്ക്കു സമീപത്തുള്ള മരമാണു വൈദ്യുത ലൈനിനു മുകളിലേക്കു നിലം പൊത്തിയത്. ഇന്നലെ വൈകിട്ട് 3.30 ആണു സംഭവം.ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിലച്ചു. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിശമന സേനയും കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നു മരം മുറിച്ചു നീക്കി വൈകിട്ട് 6.30 ആണു വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.

തിരുമേനി പള്ളിയിൽ സംസ്കാരികാനുള്ള മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയും സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികളെയും വേറെ വഴിയിലൂടെ തിരിച്ചു വിടുകയായിരുന്നു. മരം വീണതു പകൽ സമയമായതിനാൽ വൻദുരന്തം ഒഴിവായി. ഈ ഭാഗത്തു അപകട ഭീഷണിയായി ഒട്ടേറെ മരങ്ങളുണ്ട്.ഇവ മുറിച്ചു നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS